ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഡിസംബര്‍ 12 – ന് ബ്രസീലിലെ കാമ്പീനസ് ഭദ്രാസന ദേവാലയത്തിൽ ദിവ്യബലിയില്‍ പങ്കെടുത്തിരുന്നവരെ വെടിവെച്ചു വീഴ്ത്തിയതിൽ അതീവ ദുഃഖത്തോടെ പാപ്പാ.
നാലു പേര് കൊല്ലപ്പെടുകയും അനേകര്‍ക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമത്തില്‍ മരണമടഞ്ഞവരെ ഫ്രാന്‍സിസ് പാപ്പാ ദൈവിക കാരുണ്യത്തിനു സമര്‍പ്പിക്കുകയും, അവരുടെ കുടുംബാംഗങ്ങളെയും കാമ്പീനസ് അതിരൂപതാംഗങ്ങളെയും അനുശോചനം അറിയിക്കുകയും ചെയ്തു. മുറിപ്പെട്ടവരുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതായും പാപ്പാ തന്റെ സന്ദേശത്തിലൂടെ അറിയിച്ചു.
വേദനയുടെയും ഭീതിയുടെയും ഈ നിമിഷങ്ങളില്‍ ഉത്ഥിതനായ ക്രിസ്തുവില്‍ പ്രത്യാശ അര്‍പ്പിക്കണമെന്നും, പ്രതികാരത്തിന്റെയും വിദ്വേഷത്തിന്റെയും ക്രൂരതയ്ക്കെതിരെ ക്രൈസ്തവമനസ്സുകളില്‍ ക്ഷമയുടെയും സ്നേഹത്തിന്റെയും ചിന്തകള്‍ ആത്മധൈര്യം വളര്‍ത്തട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.
സാവോ പാവളോയില്‍നിന്നും 100 കി.മി. അകലെ അമലോത്ഭവനാഥയുടെ നാമത്തിലുള്ള കാമ്പീനസ് ഭദ്രാസന ദേവാലയത്തിലാണ് ബുധനാഴ്ച, ഗ്വാദലൂപെ നാഥയുടെ തിരുനാളില്‍ മദ്ധ്യാഹ്നത്തില്‍ നടന്ന ദിവ്യബലിയുടെ അന്ത്യത്തില്‍ അജ്ഞാതനായ മനുഷ്യന് നിര്‍ദ്ദോഷികളായവരെ വെടിവെച്ചു വീഴ്ത്തിയത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.