Categories: Diocese

ബോണക്കാട് കുരിശ്‌ മിന്നലേറ്റ്‌ തകര്‍ന്നെന്ന വനം വകുപ്പിന്റെ വാദം തെറ്റ്‌ ; കുരിശുമല സംരക്ഷണ സമിതി

ബോണക്കാട് കുരിശ്‌ മിന്നലേറ്റ്‌ തകര്‍ന്നെന്ന വനം വകുപ്പിന്റെ വാദം തെറ്റ്‌ ; കുരിശുമല സംരക്ഷണ സമിതി

നെയ്യാറ്റിന്‍കര; ബോണക്കാട്‌ കുരിശുമലയില്‍ മന്ത്രി തല ചര്‍ച്ചയെ തുടര്‍ന്ന്‌ സ്‌ഥാപിച്ച മരക്കുരിശ്‌ മിന്നലേറ്റാണ്‌ തകര്‍ന്നതെന്ന വനംവകുപ്പിന്റെ നിഗമനത്തിനെതിരെ ബോണക്കാട്‌ കുരിശുമല സംരക്ഷണ സമിതി. ബോണക്കാട്‌ കുരിശുമലയില്‍ ഉയരം കുടിയ ഭാഗത്തുളള വൃക്ഷങ്ങള്‍ക്ക്‌ ഒന്നും കേട്‌ സംഭവിക്കാതെ  20 അടിയോളം കീഴ്‌ക്കാംതൂക്കായ ചരുവില്‍ സ്‌ഥാപിച്ചിരിക്കുന്ന കുരിശില്‍ മാത്രം മിന്നല്‍ പതിച്ചു എന്ന വാദം ശരിയല്ലെന്ന്‌ കുരിശുമല സംരക്ഷണ സമിതി വിലയിരുത്തി.

ബോണക്കാടില്‍ ഓഗസ്റ്റില്‍ കുരിശുകള്‍ പൊളിക്കാന്‍ സാമൂഹ്യവിരുദ്ധർക്ക്‌ എല്ലാവിധ ഒത്താശയും ചെയ്ത്‌ കൊടുത്ത വനം വകുപ്പിന്റെ ഈ നിരീക്ഷണം കുരിശുമലയില്‍ വീണ്ടും സാമൂഹ്യവിരുദ്ധര്‍ക്ക്‌ അക്രമം നടത്താനുളള ലൈസന്‍സായാണ്‌ വിശ്വാസികളും പൊതുസമൂഹവും കാണുന്നതെന്നും കുരിശുമല സംരക്ഷണ സമിതി വിലയിരുത്തി. ഇന്നലെ വിശ്വാസികൾ‍ തകര്‍ത്ത മരക്കുരിശില്‍ പറ്റിപ്പിടിച്ച നിലയില്‍ കരിമരുന്നും പശയും കണ്ടെത്തിയിരുന്നു .അതിനാല്‍ തന്നെ സ്ഫോടനം നടത്തിയാണ്‌ കുരിശ്‌ തകര്‍ത്തതെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ്‌ നെയ്യാറ്റിന്‍കര രൂപതയും കുരിശുമല സംരക്ഷണ സമിതിയും

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

1 week ago