Categories: Diocese

ബോണക്കാട് കുരിശുമലയില്‍ കുരിശിന്‍റെ മഹത്വീകരണ തിരുനാളിന് ഭക്തി സന്ദ്രമായ തുടക്കം

ബോണക്കാട് കുരിശുമലയില്‍ കുരിശിന്‍റെ മഹത്വീകരണ തിരുനാളിന് ഭക്തി സന്ദ്രമായ തുടക്കം

അനില്‍ ജോസഫ്

വിതുര: കിഴക്കിന്‍റെ കാല്‍വരിയെന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയില്‍ കുരിശിന്‍റെ മഹത്വീകരണ തിരുനാളിന് ഭക്തി സാന്ദ്രമായ തുടക്കം. ഇന്ന് രാവിലെ 10 മണിമുതല്‍ നടന്ന കുരിശിന്‍റെ മഹത്വീകരണ ശുശ്രൂഷകള്‍ക്ക് നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലീന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കുരിശുമല റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണുര്‍, വിതുര ദൈവപരിപലന ഇടവക വികാരി ഫാ.സെബാസ്റ്റ്യന്‍ കണിച്ച് കുന്നത്ത്, സഹവികാരി ഫാ.അനൂപ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.

11-ന് വെളളറട തെക്കന്‍ കുരിശുമലയിലേക്ക് കേരളാ ലാറ്റിന്‍ കാത്തലിക് യൂത്ത് മുവ്മെന്‍റിന്‍റെ നേതൃത്വത്തില്‍ വിശുദ്ധ കുരിശിന്‍റെ പ്രയാണം നടന്നു. പ്രായണത്തിനുളള കുരിശ് റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണൂര്‍ മോണ്‍. റൂഫസ് പയസലീന് കൈമാറി പ്രയാണം ഉദ്ഘാടനം ചെയ്യ്തു.

യുവജനദിനമായി ആചരിക്കുന്ന നാളെ “കുരിശ് അനുരജ്ഞനത്തിന്‍റെ സ്രോതസ്” എന്ന വിഷയത്തില്‍ ധ്യാനവും വചന പ്രഘോഷണവും നടക്കും. കുളപ്പട ബഥനി ആശ്രമം ഡയറക്ടര്‍ ഫാ.ഡൊമനിക്ക് മൂഴിക്കര ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും.

ഉച്ചക്ക് 3-ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് രൂപതാ അല്‍മായ ശുശ്രൂഷ ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ആഘോഷങ്ങളുടെ സമാപന ദിനമായ ഞായറാഴ്ച രാവിലെ 11- ന് ഭക്തി നിര്‍ഭരമായ കുരിശിന്‍റെ വഴി പ്രാര്‍ഥന നടക്കും, 3 മണിക്ക് നടക്കുന്ന സമാപന സമൂഹബലിക്ക് നെയ്യാറ്റിന്‍കര രൂപതാ ശുശ്രൂഷ ഡയറക്ടര്‍ മോണ്‍.വി.പി.ജോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

vox_editor

Recent Posts

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

7 days ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

1 month ago