അനിൽ ജോസഫ്
വിതുര: കിഴക്കിന്റെ കാല്‍വരി എന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമല തീര്‍ഥാടന കേന്ദ്രത്തില്‍ കുരിശിന്റെ മഹത്വീകരണ തിരുനാള്‍ വെളളിയാഴ്ച ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. ഹൈക്കോടതിയുടെ ഉത്തരവ് ഉളളതിനാല്‍ ബോണക്കാട് പരിശുദ്ധ അമലോത്ഭവമാതാ ദേവാലയത്തിലാണ് തിരുകർമ്മങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
തിരുനാൾ തിരുകർമ്മങ്ങളുടെ ആദ്യ ദിനമായ വെളളിയാഴ്ച രാവിലെ 10 മുതല്‍ നടക്കുന്ന കുരിശിന്റെ മഹത്വീകരണ ശുശ്രൂഷകള്‍ക്ക് നെടുമങ്ങാട് റീജിയന് കോ ഓഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലീന് മുഖ്യ കാര്‍മ്മികത്വം വഹിക്കും.12-ന് ലാറ്റിന്‍കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ബോണക്കാട് നിന്നും വെളളറട തെക്കന്കുരിശുമലയിലേക്ക് കുരിശ് പ്രയാണം നടക്കും.
യുവജനദിനമായി ആചരിക്കുന്ന ശനിയാഴ്ച “കുരിശ് അനുരജ്ഞനത്തിന്റെ സ്രോതസ്” എന്ന വിഷയത്തില്‍ ധ്യാനവും വചന പ്രഘോഷണവും നടക്കും കുളപ്പട ബഥനി ആശ്രമം ഡയറക്ടര്‍ ഫാ.ഡൊമനിക്ക് മൂഴിക്കര ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും. ഉച്ചക്ക് 3-ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് രൂപതാ അല്മായ ശുശ്രൂഷ ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
ആഘോഷങ്ങളുടെ സമാപന ദിനമായ ഞായറാഴ്ച രാവിലെ 11- ന് ഭക്തി നിര്‍ഭരമായ കുരിശിന്റെ വഴി പ്രാര്‍ത്ഥന നടക്കും, 3-ന് നടക്കുന്ന സമാപന സമൂഹബലിക്ക് നെയ്യാറ്റിന്‍കര രൂപതാ ശുശ്രൂഷ ഡയറക്ടര്‍ മോണ്‍.വി.പി.ജോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.