
അനില് ജോസഫ്
വിതുര: കിഴക്കിന്റെ കാല്വരിയെന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയില് കുരിശിന്റെ മഹത്വീകരണ തിരുനാളിന് ഭക്തി സാന്ദ്രമായ തുടക്കം. ഇന്ന് രാവിലെ 10 മണിമുതല് നടന്ന കുരിശിന്റെ മഹത്വീകരണ ശുശ്രൂഷകള്ക്ക് നെടുമങ്ങാട് റീജിയന് കോ ഓഡിനേറ്റര് മോണ്.റൂഫസ് പയസലീന് മുഖ്യ കാര്മ്മികത്വം വഹിച്ചു. കുരിശുമല റെക്ടര് ഫാ.ഡെന്നിസ് മണ്ണുര്, വിതുര ദൈവപരിപലന ഇടവക വികാരി ഫാ.സെബാസ്റ്റ്യന് കണിച്ച് കുന്നത്ത്, സഹവികാരി ഫാ.അനൂപ് തുടങ്ങിയവര് സഹകാര്മ്മികരായി.
11-ന് വെളളറട തെക്കന് കുരിശുമലയിലേക്ക് കേരളാ ലാറ്റിന് കാത്തലിക് യൂത്ത് മുവ്മെന്റിന്റെ നേതൃത്വത്തില് വിശുദ്ധ കുരിശിന്റെ പ്രയാണം നടന്നു. പ്രായണത്തിനുളള കുരിശ് റെക്ടര് ഫാ.ഡെന്നിസ് മണ്ണൂര് മോണ്. റൂഫസ് പയസലീന് കൈമാറി പ്രയാണം ഉദ്ഘാടനം ചെയ്യ്തു.
യുവജനദിനമായി ആചരിക്കുന്ന നാളെ “കുരിശ് അനുരജ്ഞനത്തിന്റെ സ്രോതസ്” എന്ന വിഷയത്തില് ധ്യാനവും വചന പ്രഘോഷണവും നടക്കും. കുളപ്പട ബഥനി ആശ്രമം ഡയറക്ടര് ഫാ.ഡൊമനിക്ക് മൂഴിക്കര ശുശ്രുഷകള്ക്ക് നേതൃത്വം നല്കും.
ഉച്ചക്ക് 3-ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് രൂപതാ അല്മായ ശുശ്രൂഷ ഡയറക്ടര് ഫാ.എസ്.എം. അനില്കുമാര് മുഖ്യ കാര്മ്മികത്വം വഹിക്കും.
ആഘോഷങ്ങളുടെ സമാപന ദിനമായ ഞായറാഴ്ച രാവിലെ 11- ന് ഭക്തി നിര്ഭരമായ കുരിശിന്റെ വഴി പ്രാര്ഥന നടക്കും, 3 മണിക്ക് നടക്കുന്ന സമാപന സമൂഹബലിക്ക് നെയ്യാറ്റിന്കര രൂപതാ ശുശ്രൂഷ ഡയറക്ടര് മോണ്.വി.പി.ജോസ് മുഖ്യ കാര്മ്മികത്വം വഹിക്കും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.