Categories: Diocese

ബോണക്കാട്‌ കുരിശ്‌ തകര്‍ത്ത സംഭവം ; നെയ്യാറ്റിന്‍കര രൂപതാ പരിധിയിലെ 3 താലൂക്ക്‌ ഓഫീസുകള്‍ വിശ്വാസികള്‍ 18 ന്‌ ഉപരോധിക്കുന്നു

ബോണക്കാട്‌ കുരിശ്‌ തകര്‍ത്ത സംഭവം ; നെയ്യാറ്റിന്‍കര രൂപതാ പരിധിയിലെ 3 താലൂക്ക്‌ ഓഫീസുകള്‍ വിശ്വാസികള്‍ 18 ന്‌ ഉപരോധിക്കുന്നു

നെയ്യാറ്റിന്‍കര ; ബോണക്കാട്‌ കുരിശുമലയില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന്‌ സ്‌ഥാപിച്ച മരക്കുരിശ്‌ സ്‌ഫോടനത്തിലൂടെ തകര്‍ത്ത സംഭവത്തില്‍ സര്‍ക്കാര്‍ നിസംഗതയില്‍ പ്രതിഷേധിച്ച്‌ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന്‌ തുടക്കം കുറിക്കുന്നു.

വരുന്ന 18 ന്‌ നെയ്യാറ്റിന്‍കര രൂപതാ പ്രദേശത്തെ മൂന്ന്‌ താലൂക്ക്‌ ഓഫീസുകള്‍ ഉപരോധിച്ച്‌ കൊണ്ടാണ്‌ വീണ്ടും രൂപത സമര പരമ്പരക്ക്‌ തുടക്കം കുറിക്കുന്നത്‌. കുരിശ്‌ തകര്‍ത്ത സംഭവത്തെ മിന്നലിലൂടെ തകര്‍ന്നതെന്ന വ്യാജ പ്രചരണം നടത്തിയ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക , ബോണക്കാട്‌ കുരിശുമലയില്‍ തീര്‍ഥാടത്തിന്‌ വിലക്കുണ്ടെന്ന്‌ തെറ്റായ പ്രചരണം നടത്തുന്ന വനം വകുപ്പിലെ റെയ്‌ഞ്ച്‌ ഓഫീസര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക , വനം വകുപ്പും പോലീസും വൈദികര്‍ക്കെതിരെയും വിശ്വാസികള്‍ക്കെതിരെയും രജിസ്റ്റര്‍ ചെയ്തിട്ടുളള കളള കേസുകള്‍ പിന്‍വലിക്കുക, ഭരണഘടന അനുവദിക്കുന്ന ആരാധനാ സ്വാതന്ത്ര്യം ബോണക്കാടില്‍ ഉറപ്പ്‌ വരുത്തുക . ബോണക്കാടില്‍ തുടര്‍ച്ചയായി കുരിശുകള്‍ തകര്‍ക്കുന്ന വര്‍ഗ്ഗീയ ശക്‌തികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടു വരിക തുടങ്ങിയുളള ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പ്രതിഷേധ സമരത്തിന്‌ തുടക്കം കുറിക്കുന്നത്‌.

സമര പരിപാടികള്‍ക്കായി ശനിയാഴ്‌ച ബിഷപ്‌സ്‌ ഹൗസില്‍ കൂടിയ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ രൂപതയെ 3 ആയി തിരിച്ച്‌ 18 ന്‌ നടക്കുന്ന താലൂക്ക്‌ ഓഫീസ്‌ ഉപരോധം ശക്‌തമാക്കാനുളള തീരുമാനമെടുത്തു. രൂപതയുടെ 11 ഫൊറോനകളില്‍ നെയ്യാറ്റിന്‍കര നടക്കുന്ന ഉപരോധത്തില്‍ ബാലരാമപുരം ,വ്‌ളാത്താങ്കര , ഉണ്ടന്‍കോട്‌ , പാറശാല ഫൊറോനകളിലെയും കാട്ടാക്കടയിലെ ഉപരോധത്തിന്‌ കാട്ടാക്കട , കട്ടയ്‌ക്കോട്‌,പെരുങ്കടവിള ഫൊറോനകളിലെയും നെടുമങ്ങാട്ടെ ഉപരോധത്തില്‍ ചുളളിമാനൂര്‍ ,നെടുമങ്ങാട്‌, ആര്യനാട്‌ ഫൊറോനകളിലെയും വിശ്വാസികള്‍ അണി നിരക്കും . നെയ്യാറ്റിന്‍കരയിലെ ഉപരോധത്തിന്‌ ബാലരാമപുരം കെഎല്‍സിഎ പ്രസിഡന്റ്‌ വികാസ്‌കുമാറും കാട്ടാക്കടയില്‍ രൂപതാ കെഎല്‍സിഎ രാഷ്‌ട്രീയ കാര്യ സമിതി കണ്‍വീനര്‍ എംഎം അഗസ്റ്റിനും നെടുമങ്ങാട്ട്‌ ഫോറോന പ്രസിഡന്റ്‌ ബിജുവിനെയും കണ്‍വീനര്‍ മാരായി തെരെഞ്ഞെുടത്തു.

നെയ്യാറ്റിന്‍കരയിലെ പ്രതിഷേധം നെയ്യാറ്റിന്‍കര ബസ്റ്റാന്‍ഡ്‌ ജംഗ്‌ഷനില്‍ നിന്നും കാട്ടാക്കടയില്‍ അഞ്ചുതെങ്ങുമൂടില്‍ നിന്നും നെടുമാങ്ങാട്ടേത്‌ നെടുമങ്ങാട്‌ ക്രിസ്‌തുരാജ ഫോറോന ദേവാലയത്തില്‍ നിന്നും രാവിലെ 10 ന്‌ ആരംഭിക്കും എല്ലാ താലൂക്ക്‌ കേന്ദ്രങ്ങളിലും ആയിരക്കണക്കിന്‌ വിശ്വാസികള്‍ അണിചേരുമെന്ന്‌ പ്രതിഷേധ പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ മോണ്‍.ജി.ക്രിസ്‌തുദാസ്‌ പറഞ്ഞു. റീജിയന്‍ കോ ഓഡിനേറ്റര്‍മാരായ മോണ്‍.വിപി ജോസ്‌, മോണ്‍.റൂഫസ്‌ പയസ്‌ലിന്‍ , മോണ്‍.വിന്‍സെന്റ്‌ കെ പീറ്റര്‍ തുടങ്ങിയവര്‍ക്കാണ്‌ പരിപാടിയുടെ നേതൃത്വം.

കൂടാതെ ഈ ആഴ്‌ച കര്‍ദിനാള്‍ മാര്‍ ക്ലിമിസ്‌ കാതോലിക്കാ ബാവ , ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം സൂസപാക്യം , സിഎസ്‌ഐ ബിഷപ്‌ റവ.ധര്‍മ്മരാജ്‌ റസാലം ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ തുടങ്ങിയവര്‍ തുരുവനന്തപുരത്ത്‌ കുരിശ്‌ തകര്‍ത്ത സംഭവത്തില്‍ ചര്‍ച്ച നടത്തും. ജനുവരിയില്‍ വിശ്വാസികള്‍ സെക്രട്ടറിയേറ്റ്‌ വളഞ്ഞ്‌ കൊണ്ടുളള വന്‍ പ്രക്ഷോഭത്തിനും പാസ്റ്ററല്‍ കൗണ്‍സില്‍ രൂപം കൊടുത്തിട്ടുണ്ട്‌.

vox_editor

Recent Posts

ജനജാഗരണം 24  ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യ്തു

ജോസ്‌ മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം  "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…

4 days ago

31st Sunday_സ്നേഹം മാത്രം (മർക്കോ. 12:28-34)

ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്‌?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…

6 days ago

പതിവ് തെറ്റിച്ചില്ല ആര്‍ച്ച് ബിഷപ്പിന്‍റെ ആദ്യ കുര്‍ബാന അര്‍പ്പണം അല്‍ഫോണ്‍സാമ്മയുടെ കബറിടത്തില്‍

അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…

7 days ago

സകലവിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…

1 week ago

മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…

1 week ago

ദുബായില്‍ ലാറ്റിന്‍ ഡെ നവംബര്‍ 10 ന്

  സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…

1 week ago