സ്പെഷ്യല്‍ റിപ്പോര്‍ട്ട്
തിരുവനന്തപുരം : ബോണക്കാട് കുരിശുമലയില്‍ 60 വര്‍ഷമായി വിശ്വാസികള്‍ വണങ്ങിയിരുന്ന പ്രധാന കുരിശ് ഉള്‍പ്പെടെ കുരിശിന്‍റെ വിഴി പാതയിലെ കുരിശുകള്‍ തകര്‍ത്ത പരുത്തിപളളി മുന്‍ റെയ്ഞ്ച് ഓഫീസര്‍ ദിവ്യ എസ് എസ് റോസിനെ ദൈവം വെറുതെ വിടുന്നില്ല. 2016 -ല്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത കേസിലെ തൊണ്ടി മുതല്‍ കാണാതായ സംഭവത്തില്‍ ദിവ്യ എസ് എസ് റോസിനെ വനംവകുപ്പില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യ്തു.
ഇതിന് മുമ്പ് 2018 -2019 കാലയളവില്‍ വനത്തിനുളളില്‍ ജെണ്ട കെട്ടുന്നതുമായി ബന്ധപ്പെട്ട് കരാറുകരനും ദിവ്യ റോസും ഒത്തുകളിച്ച് വന്‍ തുകയുടെ തിരിമറി നടത്തിയെന്ന് കണ്ടെത്തി വിജിലിന്‍സ് കേസും ഇവര്‍ക്കെതിരെ ഉണ്ട്. 2018 -ല്‍ ബോണക്കാട് കുരിശുമലയിലേക്ക് വര്‍ഗ്ഗീയ വാദികളെ കയറ്റി വിട്ട് കുരിശിനെതിരെ പരാതി ക്രിത്രിമമായി ഉണ്ടാക്കിയതെല്ലാം അന്നത്തെ റെയ്ഞ്ച് ഓഫിസറായ ദിവ്യറോസാണെന്ന് സഭാ നേതൃത്വം ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ അന്നത്തെ കുരിശുമല റെക്ടറായിരുന്ന ഫാ.സെബാസ്റ്റ്യനെ വിഷയവുമായി ബന്ധപ്പെട്ട് പരസ്യമായി അധിക്ഷേപിക്കന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
പല സമയങ്ങളിലായി വനംവകുപ്പില്‍ നടന്ന ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടിട്ടുളള ഈ ഉദ്യോഗസ്ഥ കുരിശ് തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ വദികളില്‍ നിന്ന് പണം കൈപറ്റിയിട്ടുണ്ടോ എന്നും സംശയിക്കപ്പെടേണ്ടി ഇരിക്കുന്നു. വരവില്‍ കവിഞ്ഞ സ്വത്തുളള ഈ ഉദ്യോഗസ്ഥയുടെ വെളളയായണി കായല്‍ തീരത്തുളള ആഡംബര വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തി രേഖകള്‍ കണ്ടെടുത്തിരുന്നു. 2019 -ല്‍ കുരിശ് തകര്‍ക്കാനായി ഒത്താശ ചെയ്യതത് മുതല്‍ തന്നെ ദിവ്യറോസ് ചെയ്യ്ത കുറ്റകൃത്യങ്ങള്‍ ഓരോന്നായി പുറത്ത് വരികയായിരുന്നു. കാട്ടാക്കട പരുത്തിപളളിയില്‍ നിന്ന.് വഴുതക്കാടേക്ക് ഇവര്‍ 2021 ഓടെ സ്ഥലം മാറ്റം ലഭിച്ച് പോയെങ്കിലും വനത്തിനുളളില്‍ ജണ്ട കെട്ടുന്നതുമായി ബന്ധപ്പെട്ട് കരാറുകരനുമായി ചേര്‍ന്ന് നടത്തിയ അഴിമതി കഥകളാണ് ആദ്യം പുറത്ത് വരുന്നത്.
അനധികൃതമായി ചന്ദന തടികള്‍ കൈവശം വെച്ച് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ പണിത് വില്‍ക്കാന്‍ ശ്രമിച്ച കുറ്റത്തിന് 2016-ലാണ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തത്. ഒന്‍പത് ഗണപതി വിഗ്രഹങ്ങളും ഒരു ബുദ്ധ വിഗ്രഹവും ഉള്‍പ്പെടെയുള്ള വിവിധ തൊണ്ടിമുതലുകളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. തൊണ്ടി മുതലുകള്‍ ആര്‍ഡിഓ ഓഫിസില്‍ നിന്ന് തൊണ്ടി മുതലായ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയത് പോലെ മോഷണം പോയതാകാമെന്നാണ് നിഗമനം. കാട്ടാക്കട പോലീസ് അന്വേഷിക്കുന്ന ഈ കേസില്‍ ദിവ്യാ റോസിനെയും പ്രതി ചേര്‍ക്കാനുളള സാഹചര്യമാണുളളത്.
കുരിശിനെതിരെ നിലകൊണ്ട പല ഉദ്യോഗസ്ഥര്‍ക്കും വര്‍ഗ്ഗീയ വാദികള്‍ക്കും നിരവധി അനുഭവങ്ങളാണ് ഈ കാലയളവില്‍ ഉണ്ടായത്. വിശ്വാസികളെ ലേക്കപ്പില്‍ മര്‍ദ്ദിച്ച ജിഡി ചാര്‍ജ്ജ് കൂടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്കിടെ സ്ട്രോക്ക് ബാധിച്ച് മരണമടഞ്ഞരുന്നു. വര്‍ഗ്ഗീയ വാദികളിലൊരാള്‍ ബൈക്ക് അപകടത്തില്‍ മരണമടഞ്ഞു. മറ്റൊരാള്‍ അപകടത്തില്‍ പരിക്കേറ്റ് കാല്‍ മുറിച്ച് ഇന്നും ദുരിത ജീവിതം തുടരുകയാണ്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.
View Comments
പ്രതികാരത്തിന്റെ പ്രതീകമായി കുരിശിനെ കാണാതിരിക്കുക.കുരിശിലൂടെ രക്ഷ നേടിയവരാണ് ക്രൈസ്തവർ.പ്രതികാരവും വിധിയും ശിക്ഷയും ദൈവം നോക്കിക്കൊള്ളും.നാം കാലത്തിന്റെ സൂ ചനകൾ മസ്സിലാക്കാൻശ്രമിക്കുക.അനാവശ്യമായ വ്യാഖ്യാനങ്ങളും നിഗമനങ്ങളും ഒഴിവാക്കുകയാണ് വേണ്ടത്