സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം രൂപതയുടെ ഒൻപതാമത്തെ മെത്രാനും പ്രഥമ തദ്ദേശിയ മെത്രാനുമായ ബിഷപ്പ് ജെറോം എം.ഫെര്‍ണാണ്ടസിനെ ഇന്ന് ദൈവദാസനായി പ്രഖ്യാപിക്കും. വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടിക്രമങ്ങളുടെ ആദ്യഘട്ടമായി ഇന്ന് കൊല്ലം ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ ദേവാലയത്തില്‍, തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യത്തിന്റെ മുഖ്യകാര്‍മ്മികത്വത്തിൽ അര്‍പ്പിക്കുന്ന കൃതജ്ഞതാ ബലിയര്‍പ്പണ വേളയിൽ കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരി ദൈവദാസപ്രഖ്യാപനം നടത്തും.
ഇന്ന് വൈകിട്ട് 4 മണിക്ക് അര്‍പ്പിക്കുന്ന കൃതജ്ഞതാ ദിവ്യബലിയില്‍ ബിഷപ്പ് എമരിറ്റസ് ഡോ.സ്റ്റാന്‍ലി റോമന്‍ ആമുഖപ്രഭാഷണം നടത്തും. ചങ്ങനാശേരി മെത്രാപ്പോലീത്ത ജോസഫ് മാര്‍ പെരുന്തോട്ടം സുവിശേഷപ്രഘോഷണവും നടത്തും. നെയ്യാറ്റിന്കര ബിഷപ്പ് വിൻസെന്റ് സാമുവൽ, തിരുവനന്തപുരം സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ്, ആലപ്പുഴ സഹായ മെത്രാൻ ഡോ. ജെയിംസ് ആനാപറമ്പിൽ തുടങ്ങിയവർ സഹ കാർമ്മികരാവും.
പ്രഖ്യാപനത്തിന്റെ ഭാഗമായി 2019 ഫെബ്രുവരി 15 മുതല്‍ 26 വരെ കൊല്ലം രൂപതയിലെ എല്ലാ ഇടവകകളിലും വിവിധ പരിപാടികള്‍ നടന്നുവരികയാണ്. ദൈവദാസ പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ‘പദയാത്ര’ ഫെബ്രുവരി 24-ന് രാവിലെ കോയിവിളയില്‍ നിന്ന് ആരംഭിച്ച് തങ്കശേരിയിലെ ബിഷപ് ജറോം കബറിടത്തില്‍ സമാപിക്കും. 25-ന് രാവിലെ 10 മണി മുതല്‍ അഞ്ചു വരെ ബി.സി.സി. ആനിമേറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ‘കബറിടത്തില്‍ പ്രാര്‍ത്ഥനായജ്ഞം’ നടത്തും. ചരമവാര്‍ഷിക ദിനമായ 26-ന് രാവിലെ 10 മണി മുതല്‍ ‘സന്ന്യസ്തപ്രാര്‍ത്ഥനാശൃംഖല’യും തുടര്‍ന്ന് വൈകിട്ട് നാലിന് ബിഷപ് ഡോ.പോള്‍ ആന്റണി മുല്ലശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അനുസ്മരണ ദിവ്യബലിയും ഉണ്ടായിരിക്കും.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.