സ്വന്തം ലേഖകന്‍
പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭയിലെ പത്തനംതിട്ട രൂപതാധ്യക്ഷനും വൈദികരും തമിഴ്നാട്ടില്‍ അറസ്റ്റിലായെന്ന വാര്‍ത്തയില്‍ കൃത്യമായ വിശദീകരണവുമായി പത്തനംതിട്ട രൂപത.
തമിഴ്നാട്ടിലെ അമ്പാസമുദ്രത്തില് സഭയുടെ പേരില്‍ 300 ഏക്കര്‍ വസ്തുവുണ്ട് 40 വര്‍ഷമായി സഭയുടെ അധീനതയിലുളള ഈ വസ്തുവില്‍ കൃഷി ചെയ്യുന്നതിനായി മാനുവല്‍ ജോര്‍ജ്ജ് എന്ന വ്യക്തിയെയാണ് സഭ ചുമതലപ്പെടുത്തിയിരുന്നത്. കോവിഡ് കാലമായതിനാല്‍ കഴിഞ്ഞ 2 വര്‍ഷമായി രൂപതാ അധികാരികള്‍ക്ക് സ്ഥലത്ത് നേരിട്ടെത്തി കാര്യങ്ങള്‍ നോക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഈ കാലയളവില്‍ കരാര്‍ വ്യവസ്ഥകള്‍ കരാറുകാരനായ മാനുവല്‍ ജോണ്‍ ലംഘിച്ചതോടെ അദ്ദേഹത്തെ കരാറില്‍ ഒഴിവാക്കുകയും നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്യ്തിരുന്നു. രൂപതയുടെ സ്ഥലത്തിന്റെ ഉടമസ്ഥര്‍ എന്ന നിലയിലാണ് രൂപതാധികാരികളെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
തമിഴ്നാട് സിബിസിഐഡിയാണ് പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ് പിതാവിനെയും വികാരി ജനറല്‍ ഉള്‍പ്പെടെ 5 വൈദികരെയും അറസ്റ്റ് ചെയ്തത്.
കരാറുകാരനായ മാനുവല്‍ ജോര്‍ജ്ജ് രൂപതയുടെ ഉടമസ്ഥതയിലുളള പുരയിടത്തിന്റെ സമീപത്തുളള താമരഭരണി ആറ്റില്‍ നിന്നും മണല്‍ ഖനനം ചെയ്യ്തെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേടതിയില്‍ സഭയുടെ നിരപതാധിത്വം തെളിയിക്കുമെന്നും രൂപത അറിയിച്ചു.
പത്തനം തിട്ട രൂപതയുടെ പത്രക്കുറിപ്പ്
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.