ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും കണ്ടക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി പാരിഷ് ഹാളിൽ ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപതാദ്ധ്യക്ഷൻ റൈറ്റ് റവ.ഡോ.ജെയിംസ് ആനാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃപാസനം ഡയറക്ടർ റവ. ഡോ. ജോസഫ് വലിയവീട്ടിൽ, ഫാ.ജോപ്പൻ അണ്ടിശ്ശേരി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
സമ്മേളനത്തിൽ ജോസഫ്. കെ.എൽ, പയസ്സ് ആൽബി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന്, ആലപ്പുഴ രൂപതയിലെ കണ്ടക്കടവ് ഫറോനയുടെ കീഴിലുള്ള ഇടവകകളിൽ നിന്നുള്ള എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ജെയിംസ് പിതാവും, ഫാ.ഡോ. ജോസഫ് വലിയവീട്ടിലും, ചേർന്ന് മെറിറ്റ് അവാർഡുകൾ നൽകി ആദരിച്ചു.
സമ്മേളനത്തിൽ ഫറോന വികാരി ഫാ.സോളമൻ ചാരങ്കാട്ട് സ്വാഗതവും, ജനറൽ കൺവീനർ ബാബു അത്തിപ്പൊഴിയിൽ കൃതജ്ഞതയും അർപ്പിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.