Categories: Diocese

ബാലരാമപുരം സെന്റ്‌ സെബാസ്റ്റ്യന്‍ തീര്‍ഥാടന തിരുനാളിന് വെളളിയാഴ്ച തുടക്കം

26 ന് സമാപിക്കും...

സ്വന്തം ലേഖകൻ

ബാലരാമപുരം: ബാലരാമപുരം സെന്റ്‌ സെബാസ്റ്റ്യന്‍ ഫൊറോന ദേവാലയത്തിലെ തീര്‍ഥാടന തിരുനാളിന് വെളളിയാഴ്ച തുടക്കമാവും. 26 ന് സമാപിക്കും. നാളെ വൈകിട്ട് 5.30 ന് ഇടവക വികാരി ഫാ.ജൂഡിറ്റ് പയസ് ലോറന്‍സ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിക്കും.

തീര്‍ഥാടന ആരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തിരുവനന്തപുരം അതിരൂപതാ മോണ്‍.ജയിംസ് കുലാസ് വചന സന്ദേശം നല്‍കും. തിരുനാള്‍ ദിനങ്ങളില്‍ എല്ലാ ദിവസവും വൈകിട്ട് 5.30 മുതല്‍ ജപാല ലിറ്റനി ദിവ്യബലി എന്നിവ ഉണ്ടാവും.

ജനുവരി 20-ന് വൈകിട്ട് 6 ന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

25 ന് വൈകിട്ട് 6 ന് നടക്കുന്ന ആഘോഷമായ ദിവ്യബലക്ക് തിരുവനന്തപുരം വിശ്വപ്രകാശം സെന്‍റ്രല്‍ സ്കൂള്‍ മാനേജര്‍ ഡോ.ഗ്ലാഡിന്‍ അലക്സ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ദിവ്യബലിയ്ക്ക്‌ ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം. തുടര്‍ന്ന്, ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം.

തിരുനാളിന്റെ സമാപന ദിനത്തില്‍ വൈകിട്ട് 6 ന് നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി. തുടര്‍ന്ന് കൊടിയിറക്ക്.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പയുടെ വൃക്കകള്‍ക്ക് തകരാര്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…

6 hours ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…

1 day ago

നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…

2 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…

2 days ago

പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…

3 days ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…

3 days ago