Categories: Kerala

പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ പ്രഥമ സ​ഹാ​യ​മെ​ത്രാ​നാ​യി ഫാ.പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ

അഞ്ചു ദിവസം നീണ്ടുനിന്ന സിനഡിന്റെ സമാപനത്തിലാണ് നിയമനം അറിയിച്ചത്...

സ്വന്തം ലേഖകൻ

കൊ​ച്ചി: പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ പ്രഥമ സ​ഹാ​യ​മെ​ത്രാ​നാ​യി ഫാ. പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​നെ നി​യ​മി​ച്ചു. 1974-ൽ ​സ്ഥാ​പി​ത​മാ​യ പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ പ്ര​ഥ​മ സ​ഹാ​യ​മെ​ത്രാ​നാ​യാ​ണ് അ​ദ്ദേ​ഹം അ​ഭി​ഷി​ക്ത​നാ​കു​ന്ന​ത്. സിനഡിന്റെ തീരുമാനങ്ങൾക്ക് ഫ്രാൻസിസ് പാപ്പായിൽനിന്ന് അംഗീകാരം ലഭിച്ചതോടെ, സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ നിയമനങ്ങളിൽ ഒപ്പുവച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം സിനഡിന്റെ സമ്മേളനത്തിന്റെ അവസാന ദിവസമായ ജനുവരി 15-ന് ഇറ്റാലിയൻ സമയം ഉച്ചക്ക് 12 മണിക്ക് വത്തിക്കാനിലും, ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4.30-ന് സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു. അഞ്ചു ദിവസം നീണ്ടുനിന്ന സിനഡിന്റെ സമാപനത്തിലാണ് നിയമനം അറിയിച്ചത്. നിയമന പ്രഖ്യാപന യോഗത്തിൽ സഭയിലെ 58 മെത്രാന്മാരും, ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളും, നിരവധി വൈദികരും, സമർപ്പിതരും, അൽമായരും പങ്കെടുത്തു.

1964 ൽ ​പാ​ലാ രൂ​പ​ത​യി​ലെ മ​ര​ങ്ങോ​ലി​യി​ലാ​ണ് ഫാ. പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ജ​നി​ച്ച​ത്. ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം വൈ​ദി​ക പ​രി​ശീ​ല​ന​ത്തി​നാ​യി പാ​ല​ക്കാ​ട് രൂ​പ​ത മൈ​ന​ർ സെ​മി​നാ​രി​യി​ൽ ചേ​ർ​ന്നു. ആ​ലു​വ പൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി​യി​ൽ നി​ന്ന് വൈ​ദി​ക പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ലി​ൽ നി​ന്ന് വൈ​ദി​ക പ​ട്ടം സ്വീ​ക​രി​ച്ചു.

പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ശു​ശ്രൂ​ഷ ചെ​യ്തു. റോ​മി​ലെ ഓ​റി​യ​ന്‍റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് സ​ഭാനി​യ​മ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി.

ഉ​പ​രി​പ​ഠ​ന​ത്തി​നു ശേ​ഷം വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യും, രൂ​പ​താ മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​റാ​യും, ജു​ഡീ​ഷൽ വി​കാ​രി​യാ​യും സേ​വ​നം ചെ​യ്തു. നി​ല​വി​ൽ ഫാ.പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ രൂ​പ​താ ചാ​ൻ​സ​ല​ർ, സെ​മി​നാ​രി​ക്കാ​രു​ടെ​യും സ​മ​ർ​പ്പി​ത​രു​ടെ​യും പ്ര​ത്യേ​ക ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള സി​ഞ്ചെ​ലൂ​സ് എ​ന്നി നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രികയായിരുന്നു.

vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 month ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

2 months ago