സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴ രൂപതയിലെ യുവ വൈദികൻ രാജു കാക്കരിയിൽ ( 40) മരാരിക്കുളത്ത് വച്ച് ബൈക്കപകടത്തിൽ അന്തരിച്ചു. വെട്ടക്കൽ സെൻറ് ആന്റണീസ് പള്ളിവികാരിയായിരുന്നു.
ഇന്ന് പുലർച്ചെആലപ്പുഴക്ക് അടുത്ത് മാരാരിക്കുളം കവലയിൽ വച്ച് ടോറസ് ലോറിയുമായി കൂട്ടിഇടിച്ചായിരുന്നു അപകടം.
ആലപ്പുഴ രൂപത സഹായമെത്രാൻ ജയിംസ് ആനാപ്പറമ്പിൽ പിതാവ് സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തി.
അച്ചൻ തന്റെ വൈദികജീവിതം ആരംഭിച്ചത് ബിഷപ്പിന്‍റെ സെക്രടറി ആയി സേവനം അനുഷ്‌ടിച്ചുകൊണ്ടായിരുന്നു. മാരാരിക്കുളം, തുമ്പോളി, വണ്ടാനം, വടക്കൽ എന്നീ പള്ളികളിലും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.
പ്രഗൽഭ സംഗീതജ്ഞനും സാത്വികനുമായിരുന്നു.
ഫാ. രാജു കാക്കരിയിൽ “കടൽ പാട്ടുകൾ” എന്ന സംഗീത ആൽബത്തിന് ഈണം പകർന്നിട്ടുണ്ട്, ലിറ്റർജി സംഗീതത്തിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.
ബിഷപ്പ് ജെയിംസ് ആനപ്പറമ്പിൽ
ഫാ. രാജു കാക്കരിയിലിന്റെ വേർപാടിൽ ദുഃഖമറിയിച്ചു. ഫാ രാജു കക്കരിയിലിന്റെ ശവസംസ്കാരം 8/06/2018 ന് തയ്ക്കൽ പള്ളിയിൽ.
ഉച്ചയ്ക്ക് 2.30-ന് ശവസംസ്കാരം ആരംഭിക്കും.
നാളെ രാവിലെ വെട്ടയ്ക്കൽ പള്ളിയിൽ നിന്നും മൃതദേഹം തൈക്കലിലെ വീട്ടിലേക്ക് കൊണ്ടുപോകും., ദുഃഖിതനായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആലപ്പുഴ രൂപതയ്ക്കും വേണ്ടിയും സഹായമെത്രാൻ ജയിംസ് ആനാപ്പറമ്പിൽ പിതാവ്പ്രാ ർത്ഥിക്കുവാൻ ആവശ്യപ്പെട്ടു. പുന:രുത്ഥാനമെന്ന പ്രത്യാശയിൽ മുന്നോട്ടു പോകാമെന്ന് ആഹ്വാനം ചെയ്തു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.