സ്വന്തം ലേഖകൻ
ബെൽജിയം: തിരുവനന്തപുരം അതിരൂപതയിലെ ഫാ.മരിയ മൈക്കിൾ ഫെലിക്സ് ബൈബിൾ പഠനത്തിൽ ഡോക്ടറേറ്റ് നേടി. ല്യൂവെയിനിലെ കാത്തലിക്ക് യൂണിവേഴ്‌സിറ്റി ഓഫ് ല്യൂവെയിനിൽ നിന്ന് ‘സുമ്മാ കും ലൗദേ’യോടുകൂടിയാണ് അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. യോഹന്നാന്റെ സുവിശേഷം ഇരുപത്തിഒന്നാം അധ്യായത്തിൽ യേശു എങ്ങനെയാണ് തന്റെ നേതൃത്വശൈലി വെളിപ്പെടുത്തുന്നതും, എങ്ങനെയാണ് ആ നേതൃത്വശൈലി പ്രാവർത്തികമാക്കുകയും ചെയ്യുന്നത് എന്നതായിരുന്നു ഗവേഷണ വിഷയം.
“The Johannine presentation of Jesus’ Leadership: A Historical-Critical and Literary-Critical Study of John 21:1-23 with Special Attention 21:15-17” എന്ന ഗവേഷണ പ്രബന്ധത്തിൽ യോഹന്നാന്റെ സുവിശേഷം 21-ആം അധ്യായത്തിൽ യേശു ശിഷ്യന്മാരുമായി (സൈമൺ പീറ്റർ) നടത്തുന്ന ആശയവിനിമയത്തിന്റെയും അവരുടെ സൗഹൃദ സ്നേഹത്തിന്റെയും പശ്ചാത്തലത്തിലാണ് എങ്ങനെയായിരിക്കണം ഒരു നേതാവ് തന്റെ നേതൃത്വപരമായ പങ്ക് വഹിക്കേണ്ടതെന്ന് ഹൃദ്യവും മനോഹരവുമായി കാണിക്കുന്നതെന്ന് ഗവേഷക പ്രബന്ധം വിവരിക്കുന്നു. ചുരുക്കത്തിൽ, സൗഹൃദ സ്നേഹമായിരിക്കണം നേതൃത്വത്തിലേക്കുള്ള പാതയെന്നും, യേശുവിനോടും അവന്റെ അജഗണത്തോടുമുള്ള സ്നേഹമായിരിക്കണം നേതൃത്വത്തിലേക്കുള്ള പ്രേരണയും ഉറവിടവുമെന്ന് ഡോ.മരിയ മൈക്കിൾ ഫെലിക്സ് തെളിയിക്കുന്നുണ്ട്.
ല്യൂവെൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫ.ജോൺ ലീമാൻസ്, ഗ്രീസിലെ ഏഥൻസ് യൂണിവേഴ്സിറ്റി പ്രൊഫ.ക്രിസ്റ്റോസ് കരക്കോളിസ്, ഫിൻലാൻഡിലെ ഹെൽസിങ്കി യൂണിവേഴ്സിറ്റി പ്രൊഫ.ഔട്ടി ലെഹ്ത്തിപ്പൂ, ജെർമനിയിലെ റൂഹ്ർ യൂണിവേഴ്സിറ്റി പ്രൊഫ.തോമസ് സോഡിങ് എന്നിവർ അംഗങ്ങളായുള്ള സമിതിക്കുമുൻപിൽ ഓൺലൈനിലായിരുന്നു ഡോ.മരിയ മൈക്കിൾ ഗവേഷക പ്രബന്ധം അവതരിപ്പിച്ചത്.
2007 ഏപ്രിൽ 12-ന് ആർച്ച് ബിഷപ്പ് സൂസൈപാക്യന്റെ കൈവയ്പ്പ് ശുശ്രൂഷയിലൂടെ വൈദീകനായി അഭിക്ഷിക്തനായ ഫാ.മരിയ മൈക്കിൾ പാളയം മെട്രോപൊളിറ്റൻ കത്തീഡ്രൽ ദേവാലയത്തിൽ സഹവികാരിയും, ഒരുവർഷം സെന്റ് വിൻസെന്റ്സ് സെമിനാരിയിലും നാലുവർഷക്കാലം ശാസ്തവട്ടത്തുള്ള വിയാനിഭാവനിലും പ്രീഫെക്ടായി സേവനമനുഷ്ഠിച്ച ശേഷം 2014-ലാണ് ഉപരിപഠനത്തിനായി ല്യൂവെയിനിലേക്ക് പോയത്. തുടർന്ന്, കാത്തലിക്ക് യൂണിവേഴ്‌സിറ്റി ഓഫ് ല്യൂവെയിനിൽ തന്നെ ലൈസൻഷ്യേറ്റ് പഠനം ആരംഭിക്കുകയും ചെയ്തു. ലൈസൻഷ്യേറ്റ് പൂർത്തീകരണത്തിനായി വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഇരുപത്തിഒന്നാം അധ്യായം യഥാർത്ഥത്തിൽ ഈ സുവിശേഷത്തിന്റെ ഭാഗം തന്നെയാണോ എന്നുള്ള ആധികാരിക പഠനത്തെ അടിസ്ഥാനമാക്കി (The authenticity and integrity of John 21) രണ്ട് പ്രബന്ധങ്ങൾ അവതരിപ്പിച്ചിരുന്നു.
തൂത്തൂർ ഫെറോനയിലെ പൂത്തുറൈ ഇടവകാംഗങ്ങളായ ഫെലിക്സ്-ജസീന്താ ദമ്പതികളുടെ അഞ്ചുമക്കളിൽ മൂന്നാമനാണ് റവ.ഡോ.മരിയ മൈക്കിൾ ഫെലിക്സ്. ഷൈനി, ആന്റണി, ഡാർവിൻ, ഷാർവിൻ എന്നിവർ സഹോദരങ്ങളാണ്.
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.