അനിൽ ജോസഫ്
നെയ്യാറ്റിന്കര: നെയ്യാറ്റിന്കര ലത്തീന് രൂപതയിലെ മര്യാപുരം കര്മ്മലമാതാ ഇടവക വികാരി ഫാ.ബെനഡിക്ട് കണ്ണാടന് (എസ്.എ.സി) (55) അന്തരിച്ചു. അങ്കമാലി തുറവൂര് കണ്ണാടന് ഹൗസില് പരേതരായ പൗലോ റോസ ദമ്പതികളുടെ മകനാണ്.
ഇന്ന് പളളിമേടയില് വിശ്രമിക്കുന്നതിനിടെ 3.15- ന് ഹൃദയാഘാതം ഉണ്ടാവുകയും നെയ്യാറ്റിന്കരയിലെ സ്വകാര്യ ആശുപത്രിയില് മരിക്കുകയുമായിരുന്നു. എറണാകുളം അങ്കമാലി രൂപതയിലെ യോര്ദ്ധനാപുരം സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് ഇടവകാഗമാണ്.
1979-ല് പളേളാട്ട്യന് സഭാ സെമിനാരിയില് ചേര്ന്ന ബനഡയക്ട് അച്ചന് ഫിലോസഫി പഠനം ഗോവയിലും, തിയോളജി പഠനം നാഗ്പൂര് സെന്റ് ചാള്സ് സെമിനാരിയിലും പൂര്ത്തിയാക്കി.
1989-ല് പൗരോഹിത്യം സ്വീകരിച്ച അച്ചന് ചത്തീസ്ഗഡിലെ റായ്പൂര് രൂപതയില് സേവനമനുഷ്ടിച്ചിട്ടുണ്ട്. ചത്തീസ്ഗഡിലെ ഗോത്രവര്ഗ്ഗക്കാരുടെ ഇടയിലെ മിഷന് പ്രവര്ത്തനം അച്ചനെ കൂടുതൽ കര്മ്മനിരതനാക്കി.
തുടർന്ന്, ഒന്നര വര്ഷത്തോളം സ്വിറ്റ്സര്ലണ്ടില് സേവനമനുഷ്ടിച്ചു. ഡല്ഹി, ബിലാസ്പൂര് തുടങ്ങിയ ഇടങ്ങളിലും അച്ചന് സേവനമനുഷ്ടിച്ചിട്ടുണ്ട്.
മര്യാപുരം കര്മ്മലമാതാ ദേവാലയത്തില് 10 വര്ഷമായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. നാളെ 2 മണിമുതല് മര്യാപുരം കര്മ്മലമാതാ ദേവാലയത്തില് പൊതുദര്ശനം. തുടര്ന്ന്, 4 മണിക്ക് നെയ്യാറ്റിന്കര ബിഷപ് ഡോ.വിന്സെന്റ് സാമുവലിന്റെ മുഖ്യകാര്മ്മികത്വത്തില് ദിവ്യബലി.
വെളളിയാഴ്ച രാവിലെ 10-ന് മണ്വിള പളേളാട്ടിഗിരി സെമിനാരി സെമിത്തേരിയില് മൃതസംസ്കാരം.
സഹോദരങ്ങള് ആലീസ്, മേരി, റോസി, ട്രീസ, വര്ഗ്ഗീസ്, യോഹന്നാന്, ജെയ്സണ്.
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
This website uses cookies.
View Comments
Everyone loves it whenever people come together and share thoughts.
Great website, continue the good work!