അനിൽ ജോസഫ്
നെയ്യാറ്റിന്കര: നെയ്യാറ്റിന്കര രൂപതയിലെ മുതിര്ന്ന വൈദികന് ഫാ.ഡി.ആന്റണി (71) നിര്യാതനായി. നെടുമങ്ങാട് മാണിക്യപുരം ഇടമല ദിവ്യാഭവനില് ദേവദാസ്, ജ്ഞാനമ്മ ദമ്പതികളുടെ രണ്ട് മക്കളില് മൂത്തയാളാണ്.
മൂന്ന് മാസമായി അസുഖബാധിതനായി കഴിയുകയായിരുന്ന അച്ചന്, ഇന്ന് വൈകിട്ട് 8.30-നാണ് ദൈത്തില് നിദ്രപ്രാപിച്ചത്.
മാണിക്യപുരം സെന്റ് തെരേസാ സ്കൂളില് പ്രാഥമിക വിദ്യാഭ്യാസം നിര്വ്വഹിച്ച അച്ചന്, പാളയം സെന്റ് വിന്സെന്റ് സെമിനാരിയില് ചേര്ന്നു. ബെംഗളൂരു സെന്റ് പീറ്റര് സെമിനാരിയില് തത്വശാസ്ത്രവും ദൈവശാസ്ത്രവും പൂര്ത്തിയാക്കിയ അച്ചന് 1975-ല് പൗരോഹിത്യം സ്വീകരിച്ചു.
ഇടമല ക്രിസ്തുരാജ ഇടവകാഗമായ അച്ചന് 1975 മുതല് അഞ്ച്തെങ്ങ് ഫൊറോന പളളിയിലെ സഹവികാരിയായി. തുടര്ന്ന് പാലപ്പൂര്, പറണ്ടോട്, മുളളുവിള, അരുവിക്കര, തച്ചന്കോട്, പാലിയോട്, മാറനല്ലൂര്, ഈരാറ്റിന്പുറം, മാരായമുട്ടം, ആറ്റുപുറം, കളളിക്കാട്, കീഴാറൂര് ഇടവകകളില് സേവനമനുഷ്ടിച്ചു.
വെളളിയാഴ്ച രാവിലെ 9 മണിക്ക് അച്ചന് സേവനമനുഷ്ടിച്ചു വന്ന കീഴാറൂര് വിശുദ്ധ പത്രോസ് ദേവാലയത്തില് പൊതുദര്ശനത്തിന് വക്കും തുടര്ന്ന് ദിവ്യബലി. ഉച്ചക്ക് 1 മണിമുതല് അച്ചന്റെ ഇടവക പളളിയായ ഇടമല ക്രിസ്തുരാജ ദേവാലയത്തില് പൊതുദര്ശനത്തിന് വയ്ക്കും.
തുടർന്ന്, വൈകിട്ട് 3.30-ന് മാണിക്യപുരം വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലയത്തില് നെയ്യാറ്റിന്കര ബിഷപ് ഡോ.വിന്സെന്റ് സാമുവലിന്റെ മുഖ്യകാര്മികത്വത്തില് സംസ്കാര ചടങ്ങുകള് നടക്കും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.
View Comments
I love my catholic family