Categories: Diocese

ഫാ.ബെനഡിക്ട് കണ്ണാടന്‍ അന്തരിച്ചു

ഫാ.ബെനഡിക്ട് കണ്ണാടന്‍ അന്തരിച്ചു

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ മര്യാപുരം കര്‍മ്മലമാതാ ഇടവക വികാരി ഫാ.ബെനഡിക്ട് കണ്ണാടന്‍ (എസ്.എ.സി) (55) അന്തരിച്ചു. അങ്കമാലി തുറവൂര്‍ കണ്ണാടന്‍ ഹൗസില്‍ പരേതരായ പൗലോ റോസ ദമ്പതികളുടെ മകനാണ്.

ഇന്ന് പളളിമേടയില്‍ വിശ്രമിക്കുന്നതിനിടെ 3.15- ന് ഹൃദയാഘാതം ഉണ്ടാവുകയും നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ മരിക്കുകയുമായിരുന്നു. എറണാകുളം അങ്കമാലി രൂപതയിലെ യോര്‍ദ്ധനാപുരം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകാഗമാണ്.

1979-ല്‍ പളേളാട്ട്യന്‍ സഭാ സെമിനാരിയില്‍ ചേര്‍ന്ന ബനഡയക്ട് അച്ചന്‍ ഫിലോസഫി പഠനം ഗോവയിലും, തിയോളജി പഠനം നാഗ്പൂര്‍ സെന്‍റ് ചാള്‍സ് സെമിനാരിയിലും പൂര്‍ത്തിയാക്കി.

1989-ല്‍ പൗരോഹിത്യം സ്വീകരിച്ച അച്ചന്‍ ചത്തീസ്ഗഡിലെ റായ്പൂര്‍ രൂപതയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ചത്തീസ്ഗഡിലെ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയിലെ മിഷന്‍ പ്രവര്‍ത്തനം അച്ചനെ കൂടുതൽ കര്‍മ്മനിരതനാക്കി.

തുടർന്ന്, ഒന്നര വര്‍ഷത്തോളം സ്വിറ്റ്സര്‍ലണ്ടില്‍ സേവനമനുഷ്ടിച്ചു. ഡല്‍ഹി, ബിലാസ്പൂര്‍ തുടങ്ങിയ ഇടങ്ങളിലും അച്ചന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

മര്യാപുരം കര്‍മ്മലമാതാ ദേവാലയത്തില്‍ 10 വര്‍ഷമായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. നാളെ 2 മണിമുതല്‍ മര്യാപുരം കര്‍മ്മലമാതാ ദേവാലയത്തില്‍ പൊതുദര്‍ശനം. തുടര്‍ന്ന്, 4 മണിക്ക് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി.

വെളളിയാഴ്ച രാവിലെ 10-ന് മണ്‍വിള പളേളാട്ടിഗിരി സെമിനാരി സെമിത്തേരിയില്‍ മൃതസംസ്കാരം.

സഹോദരങ്ങള്‍ ആലീസ്, മേരി, റോസി, ട്രീസ, വര്‍ഗ്ഗീസ്, യോഹന്നാന്‍, ജെയ്സണ്‍.

vox_editor

View Comments

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

4 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago