സ്വന്തം ലേഖകൻ
റോം: എം.സി.ബി.എസ്. സഭാംഗമായ ഫാ.ജോജോ വട്ടക്കേരിയ്ക്ക് പാസ്റ്ററൽ തിയോളജിയിൽ, റോമിലെ സലേഷ്യൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽനിന്നും മികച്ച പ്രബന്ധത്തിനുള്ള അവാർഡോടുകൂടി ഡോക്ടറേറ്റ്. യുവജന ശുശ്രൂഷയിൽ വളർത്തപ്പെടേണ്ട ശിഷ്യത്വത്തെ കുറിച്ചുള്ള പഠനത്തിൽ ‘കുടിയേറ്റക്കാർക്കിടയിൽ ജീസസ് യൂത്തിലൂടെ വളർത്തപ്പെടുന്ന ക്രൈസ്തവ ശിഷ്യത്വത്തെക്കുറിച്ച്’, അനുഭവ-ദൈവശാസ്ത്ര ഗവേഷണത്തിലൂന്നിയതായിരുന്നു റവ.ഡോ.ജോജോയുടെ പ്രബന്ധം (Nurturing discipleship in Youth ministry: An empirical-Theological research on Christian discipleship among the migrants of Jesus Youth).
ക്രൈസ്തവ ശിഷ്യത്വത്തിന് വ്യക്തിപരമായ ഒരുതലമുണ്ടെന്നും, ഒരു ക്രിസ്ത്യാനിയായിരിക്കുകയെന്നാൽ ക്രിസ്തുവിന്റെ ശിഷ്യനായിരിക്കുക അല്ലെങ്കിൽ ക്രിസ്തുവിന്റെ അനുയായിയായിരിക്കുക എന്നാണെന്നും, ശിഷ്യനായിരിക്കുക എന്നാൽ അത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രക്രിയയാണെന്നും പ്രബന്ധത്തിൽ സമർത്ഥിക്കുന്നു. അതിനാൽ, യുവാക്കൾ എവിടെയാണോ അവിടേയ്ക്ക് യുവജന ശുശ്രൂഷ കടന്നുചെല്ലേണ്ടതുണ്ടെന്നും, അവരുടെ വിശ്വാസ തീർത്ഥാടനത്തിൽ നിരന്തരം അനുഗമിച്ചുകൊണ്ട് ഈ പ്രത്യേക വിളിയിൽ അവരെ സജീവമായി നിലനിറുത്തികൊണ്ട് അവരെ മിഷനറി ശിഷ്യത്വത്തിലേക്ക് ശാക്തീകരിക്കുകയാണ് വേണ്ടതെന്നും പ്രബന്ധം വ്യക്തമാക്കുന്നു. ‘ജീസസ് യൂത്ത് മൂവ്മെന്റ്’ യുവജന ശുശ്രൂഷയുടെ ഫലപ്രദമായ ഒരു മാതൃക നൽകുന്നുണ്ടെന്നും, യുവാക്കളിൽ ശിഷ്യത്വ മനോഭാവം പരിപോഷിപ്പിക്കുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ ജീസസ് യൂത്ത് മൂവ്മെന്റ് ഒരുക്കുന്നുണ്ടെന്നും റവ.ഡോ.ജോജോയുടെ പ്രബന്ധം തെളിയിക്കുന്നുണ്ട്.
2004-ൽ അഭിവന്ദ്യ പൗവത്തിൽ പിതാവിന്റെ കൈവയ്പ്പ് ശുശ്രൂഷയിലൂടെ ഫാ.ജോജോ വട്ടക്കേരി വൈദീകനായി അഭിക്ഷിക്തനായി. ബാംഗ്ലൂരിലെ ദിവ്യകാരുണ്യ മിഷനറി സഭയുടെ തത്വശാസ്ത്ര പഠന കേന്ദ്രമായ ജീവാലയായിൽ ഫോർമേറ്ററായും, സെമിനാരിയിലെ ആത്മീയ ഉപദേഷ്ടാവായും സേവനമനുഷ്ഠിക്കുകയും, ബാംഗ്ലൂർ സലേഷ്യൻസിന്റെ ഡോൺ ബോസ്‌കോ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി (ക്രിസ്തുജ്യോതി) യിൽ ലൈസൻഷ്യേറ്റ് പഠനം പൂർത്തിയാക്കുകയും ചെയ്തശേഷം 2015-ലാണ് ഫാ.ജോജോ ഉപരിപഠനത്തിനായി റോമിലേക്ക് വന്നത്.
പാലാ രൂപതയിലെ കടുത്തുരുത്തി ഫെറോനയിലെ മാന്നാർ സെന്റ്‌മേരീസ് ഇടവകാംഗങ്ങളായ വട്ടക്കേരിൽ വീട്ടിൽ വി.സി.ജോർജ് – കുഞ്ഞമ്മ ജോർജ് ദമ്പതികളുടെ രണ്ടാമത്തെ മകനാണ് റവ.ഡോ.ജോജോ വട്ടക്കേരി. ജോബി ജോർജ്ജ്, ജോസ്മി ജോർജ്ജ് എന്നിവർ സഹോദരങ്ങളാണ്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.