സാബു ജോസ്
കൊച്ചി: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന്, പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കുന്നതിന്റെ ഭാഗമായി കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ 25-ന് തിരുവനന്തപുരത്തു നടത്താനിരുന്ന പ്രൊലൈഫ് ദിനാഘോഷം മാറ്റിവച്ചു.
കേരളത്തിലെ 5 മേഖലകളിലെ 32 രൂപതകളിലെയും പ്രൊലൈഫ് പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാനതലത്തിൽ, തിരുവനന്തപുരം ലത്തീൻ രൂപതയുടെ ആതിഥേയത്വത്തിൽ നടത്താനിരുന്ന പരിപാടികളാണ് കെസിബിസി പ്രൊലൈഫ്, ഫാമിലി എന്നീ വിഭാഗങ്ങളുടെ ചെയർമാനായ ബിഷപ്പ് ഡോ.പോൾ ആന്റെണി മുല്ലശ്ശേരിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് മാറ്റിവെക്കാൻ തീരുമാനിച്ചത്.
ഗർഭഛിദ്ര നിയമം ഭേദഗതി ചെയ്യുന്ന എം.ടി.പി.യിലൂടെ 6 മാസം വരെ വളർച്ചയെത്തിയ കുഞ്ഞിനെ ഉദരത്തിൽ വച്ച് നശിപ്പിക്കുവാൻ നിയമസാധുത നൽകുന്നതിനെതിരെ പൊതുസമ്മേളനവും, മെത്രാന്മാർ പങ്കെടുക്കുന്ന ‘മാർച്ച് ഫോർ ലൈഫ് റാലി’യുമാണ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിയത്.
റാലിയും സമ്മേളനവും മാറ്റിവെച്ചെങ്കിലും മാര്‍ച്ച് 25-ന് അഞ്ചു ലക്ഷത്തോളം പ്രൊലൈഫ് കുടുംബങ്ങള്‍ ഉപവസിച്ച് കോവിഡ് 19 ദുരന്തത്തില്‍ നിന്ന് ലോക ജനതയെ രക്ഷിക്കുക, ഉദരത്തിലെ കുഞ്ഞുങ്ങളുടെ ജീവന്‍ സംരക്ഷിക്കുക തുടങ്ങിയ നിയോഗങ്ങള്‍ക്കായി ഭവനങ്ങളിലും, ദേവാലയങ്ങളിലും, സന്യാസമഠങ്ങളിലും മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുമെന്ന് കെസിബിസി പ്രൊലൈഫ് സമിതി ഡയറക്ടര്‍ ഫാ.പോള്‍ മാടശ്ശേരി, പ്രസിഡന്റ് സാബു ജോസ് എന്നിവര്‍ അറിയിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.