സ്വന്തം ലേഖകൻ
എറണാകുളം: വരാപ്പുഴ അതിരൂപതയിലെ 6 പ്രമുഖ തീര്ത്ഥാടന കേന്ദ്രങ്ങളുടെ അള്ത്താരകളെ “പരിശുദ്ധ ജപമാല സഹോദസഖ്യത്തിന്റെ അള്ത്താരകളായി” പ്രഖ്യാപിച്ച് പ്രത്യേക പദവിയിലേക്ക് ഉയര്ത്തുന്നു. തുടര്ന്ന് പ്രസ്തുത അള്ത്താരകള്ക്ക് മുമ്പില് ജപമാലയര്പ്പിക്കുന്നവര്ക്കും, ജപമാലസഖ്യത്തില് അംഗത്വമെടുക്കുന്നവര്ക്കും, അനേകം ദൈവാനുഗ്രഹങ്ങളും, പ്രത്യേകം ദണ്ഡവിമോചനങ്ങളും ലഭിക്കും. ബോംബെയില് നിന്നും ഡൊമിനിക്കന് വൈദികനായ ഫാ.സുനില് ഡിസൂസ ഒ.പി. യാണ് പ്രഖ്യാപനത്തിനായി കേരളത്തില് എത്തിയത്.
പ്രഖ്യാപന ദിനങ്ങളും, ഒരുങ്ങുന്ന അൾത്താരകളും:
1) ഫെബ്രുവരി 6 ബുധനാഴ്ച രാവിലെ 10.45 -ന് തൃപ്പൂണിത്തുറ സെന്റ് ജോസഫ് ചര്ച്ച്.
2) ഫെബ്രുവരി 7 വ്യാഴാഴ്ച രാവിലെ 10.45 -ന് തേവര സെന്റ് ജോസഫ് ചര്ച്ച്.
3) ഫെബ്രുവരി 7 വ്യാഴാഴ്ച വൈകിട്ട് 5.30 -ന് ആലു എട്ടേക്കര് സെന്റ് ജൂഡ് ചര്ച്ച്.
4) ഫെബ്രുവരി 8 വെള്ളിയാഴ്ച രാവിലെ 6.30 -ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ചര്ച്ച്.
5) ഫെബ്രുവരി 8 വെള്ളിയാഴ്ച വൈകിട്ട് 5.30 -ന് വൈപ്പിന് മാനാട്ടുപറമ്പ് തിരുഹൃദയ ദേവാലയം.
6) ഫെബ്രുവരി 9 ശനിയാഴ്ച വൈകിട്ട് 5.30 -ന് അഭിവന്ദ്യ ആര്ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില് അര്പ്പിക്കുന്ന ദിവ്യബലിയോടുകൂടിയാണ് എറണാകുളം സെന്റ് ഫ്രാന്സിസ് അസ്സീസ്സി കത്തീഡ്രല് അള്ത്താരയെ പരിശുദ്ധ ജപമാല സഹോദരസഖ്യത്തിന്റെ അള്ത്താരയായി പ്രഖ്യാപിക്കുന്നത്.
വരാപ്പുഴ അതിരൂപതയില് വല്ലാര്പാടം ബസലിക്കയും, എറണാകുളത്ത് സെന്റ് മേരീസ് ബസലിക്കയും, ഉള്പ്പെടെ ഇന്ത്യയിലൊട്ടാകെ15 ഓളം ദേവാലയങ്ങള്ക്ക് ഇപ്പോള് ഈ പദവി ലഭിച്ചിട്ടുണ്ട്.
15-ാം നൂറ്റാണ്ടില് ഫ്രാന്സില് ആരംഭിച്ചമായ പരിശുദ്ധ ജപമാല സഹോദസഖ്യം പിന്നീടുള്ള നൂറ്റാണ്ടുകളില് യൂറോപ്യന് ക്രൈസ്തവസമൂഹത്തിനാകമാനം നല്കിയ ആത്മീയ ഉണര്വും, വിശ്വാസതീഷ്ണതയും, വിലമതിക്കാനാവാത്തതായിരുന്നു. അക്കാലത്തെ ഒട്ടുമിക്ക വിശുദ്ധരും, പാപ്പാമാരും പരിശുദ്ധ ജപമാല സഹോദസഖ്യത്തില് അംഗങ്ങളാവുകയും, തങ്ങളാലാവും വിധംസഖ്യത്തെ പ്രചരിപ്പിക്കുകയും, ചെയ്തതിനാല് അന്നത്തെ മിക്ക ക്രൈസ്തവ രാജ്യങ്ങളിലും, ജപമാലസഖ്യം പ്രചുരപ്രചാരം നേടുകയുണ്ടായി.
മരിയന് വിശുദ്ധരില് അഗ്രഗണ്യനായ വി. ലൂയിസ് ഡി. മോണ്ഫോര്ട്ട് മാത്രം ഒരു ലക്ഷം പേരെ ഈ സഖ്യത്തില് ചേര്ത്തു എന്നാണ് പറയപ്പെടുന്നത്. കത്തോലിക്കാസഭയില് ദണ്ഡവിമോചനങ്ങളുടെ രാജ്ഞിയായി അറിയപ്പെടുന്ന പരിശുദ്ധജപമാലസഹോദസഖ്യത്തിലൂടെ തങ്ങള്ക്കും തന്നെയും ശുദ്ധീകരണാത്മാക്കള്ക്കുമായി അനേകം ദണ്ഡവിമോചനാനുഗ്രഹങ്ങള് അംഗങ്ങള്ക്ക് നേടിയെടുക്കാനാവും.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.