Categories: Kerala

കോട്ടപ്പുറം രൂപത “സ്വര്‍ഗ്ഗീയ സംഗീത സംഗമം” നടത്തി

കോട്ടപ്പുറം രൂപത "സ്വര്‍ഗ്ഗീയ സംഗീത സംഗമം" നടത്തി

ഫാ. ജാംലാൽ സെബാസ്റ്റ്യൻ

കോട്ടപ്പുറം: കോട്ടപ്പുറം രൂപത മതബോധന കേന്ദ്രം “സ്വര്‍ഗ്ഗീയ സംഗീത സംഗമം” നടത്തി. ഞായറാഴ്ച നടത്തിയ  “സ്വര്‍ഗ്ഗീയ സംഗീത സംഗമം” രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് കാരിക്കശ്ശേരി പിതാവ് ഉദ്ഘാടനം ചെയ്തു.
“കുട്ടികളുടെ വിശ്വാസ രൂപീകരണത്തില്‍ ഈ സംഗമം സഹായിക്കട്ടെ” എന്ന് അഭിവന്ദ്യ ജോസഫ് കാരിക്കശ്ശേരി പിതാവ് ആശംസിച്ചു.
വിവിധ വിഭാഗങ്ങളിലായി അന്‍പതിലധികം മതബോധന യൂണിറ്റുകള്‍ മത്സരത്തില്‍ പങ്കെടുത്ത് കഴിവ് തെളിയിച്ചു. മതബോധന കേന്ദ്രം സംഘടിപ്പിച്ച ഈ “സ്വര്‍ഗ്ഗീയ സംഗീത സംഗമം” വരും നാളുകളിൽ കോട്ടപ്പുറം രൂപതയ്ക്ക് കൂടുതൽ ശക്തിപകരുകയും, വിശ്വാസ ജീവിതം കൂടുതൽ പരിപോക്ഷിക്കപ്പെടുകയും ചെയ്യും എന്നതിൽ സംശയമില്ല.
രൂപത മതബോധന ഡയറക്ടര്‍ റവ.ഡോ.ആന്‍റണി ബിനോയ് അറയ്ക്കല്‍ സന്നിഹിതനായിരുന്നു. അതുപോലെ, വൈദികര്‍, സന്യസ്തര്‍, മതദ്ധ്യാപകര്‍, മതബോധന വിഭാഗം പ്രൊമോട്ടേഴ്സ്, എന്നിവര്‍ പങ്കെടുത്തു.
സ്വര്‍ഗ്ഗീയ സംഗീത മത്സരഫലം ഇങ്ങനെ :

സെക്ഷന്‍ A 
1st  – നിത്യസഹായമാത ചര്‍ച്ച്, കുരുവിലശ്ശേരി.
2nd – ഇന്‍ഫന്‍റ് ജീസസ് ചര്‍ച്ച്, കടക്കര.
3rd  – സെന്‍റ് ആന്‍റണീസ് ചര്‍ച്ച്, കുറ്റിക്കാട്.

സെക്ഷന്‍ B 
1st – ജപമാല രാജ്ഞി ചര്‍ച്ച്, തുരുത്തിപ്പുറം.
2nd  – ജപമാല രാജ്ഞി ചര്‍ച്ച്, ചെറായി.
3rd  – സെന്‍റ് ജോസഫ്സ് കൊത്തൊലെംഗോ ചര്‍ച്ച്, പറവൂര്‍.

സെക്ഷന്‍ C
1st  – സെന്‍റ് ആന്‍റണീസ് ചര്‍ച്ച്, ചെറിയപ്പിള്ളി.
2nd – സല്‍ബുദ്ധിമാത ചര്‍ച്ച്, കീഴുപ്പാടം.
3rd – ഹോളി ക്രോസ് ചര്‍ച്ച്, കടല്‍വാതുരുത്ത്.

സെക്ഷന്‍ D
1st – സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച്, തൃശ്ശൂര്‍.
2nd – ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച്, കൂട്ടുകാട്.
3rd – സെന്‍റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, കോട്ടുവള്ളി.

സെക്ഷന്‍ E
1st- സെന്‍റ് ഫ്രാന്‍സിസ് അസ്സീസ്സി ചര്‍ച്ച്, തുരുത്തിപ്പുറം.
2nd – സെന്‍റ് മൈക്കിള്‍സ് കത്തീഡ്രല്‍, കോട്ടപ്പുറം.
3rd – മഞ്ഞുമാത ചര്‍ച്ച്, പള്ളിപ്പുറം.

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

4 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago