സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി: പുല്‍ക്കൂട് “ക്രിസ്തീയ വിശ്വാസത്തിന്റെ ലളിതവും വിസ്മയകരവുമായ അടയാള”മാണെന്ന് ഫ്രാന്‍സിസ് പാപ്പ. ആഗമനകാലത്തിലെ ആദ്യ ഞായാറാഴ്ചയായ ഡിസംബര്‍ ഒന്നിന് വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനാമദ്ധ്യേ, പൊതുനിരത്തിൽ “പുൽക്കൂട്” നിർമ്മിക്കുന്നത് സംബന്ധിച്ച് അമേരിക്കൻ ഐക്യനാടുകളിൽ ഉടലെടുത്ത കോടതി യുദ്ധങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
ഞായറാഴ്ച കഴിഞ്ഞു ഇറ്റലിയിലെ മലയോര പട്ടണമായ ഗ്രെച്ചോയിൽ വിശുദ്ധ ഫ്രാൻസിസ് ഓഫ് അസീസി ആദ്യമായി നിർമ്മിച്ച സ്ഥലം സന്ദർശിക്കുമെന്നും, അവിടെവച്ച് ക്രിസ്മസിനൊരുക്കുന്ന പുൽക്കൂടിന്റെ “പ്രാധാന്യവും മൂല്യവും” വിവരിക്കുന്ന അപ്പോസ്തോലിക ലേഖനത്തിൽ ഒപ്പിടുമെന്നും പാപ്പാ പറഞ്ഞു.
സുവിശേഷത്തില്‍ മനുഷ്യപുത്രന്റെ ആഗമനത്തിന് ഒരുക്കമുള്ളവരായിരിക്കാന്‍ യേശു നമ്മോട് ആഹ്വാനം ചെയ്യുന്നത്; “നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍” എന്ന് ഉദ്‌ബോധിപ്പിച്ചു കൊണ്ടാണ്. ഉണര്‍ന്നിരിക്കുവിന്‍ എന്നതിന്റെ അർത്ഥം ശാരീരികമായി കണ്ണു തുറന്നിരിക്കുക എന്നല്ല, മറിച്ച്, സ്വതന്ത്രവും, ദാനം ചെയ്യുന്നതിനും സേവനത്തിനും സന്നദ്ധമായ ഹൃദയം ഉണ്ടായിരിക്കുക എന്നാണ്. അതിനാൽ, ആഗതനാകുന്ന യേശുവിനായുള്ള ജാഗരൂകതയോടെയുള്ള കാത്തിരിപ്പിന് നിരന്തരം പരിശ്രമിക്കാമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.