Categories: Vatican

വത്തിക്കാനിലെ പുൽക്കൂടിന്റെ ഉദ്ഘാടനം ഡിസംബർ 5 വ്യാഴാഴ്ച വൈകുന്നേരം 4:30-ന്; നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

020 ജനുവരി 12 ഞായറാഴ്ച, കർത്താവിന്റെ സ്നാനത്തിന്റെ തിരുനാളുവരെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലുണ്ടാകും

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ നിർമ്മാണം പുരോഗമിക്കുന്ന പുൽക്കൂടിന്റെ പരമ്പരാഗത ഉദ്ഘാടനവും, ക്രിസ്മസ് ട്രീയുടെ വിളക്കുകളുടെ ഉദ്ഘാടനവും ഡിസംബർ 5 വ്യാഴാഴ്ച വൈകുന്നേരം 4:30-ന് നടക്കും. ചടങ്ങിന് കർദിനാൾ ജുസെപ്പെ ബെർത്തെല്ലോയും, വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റ് പ്രസിഡന്റും സെക്രട്ടറി ജനറലുമായ ബിഷപ്പ് ഫെർണാണ്ടോ വെർഗെസ് അൽസാഗയും നേതൃത്വം വഹിക്കും.

2019 ലെ ക്രിസ്മസിനായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പുൽക്കൂട് സജ്ജമാക്കുന്നത് ട്രെന്റോ പ്രവിശ്യയിലെ വൽസുഗാനയിലെ സ്കുരെല്ലേ മുനിസിപ്പാലിറ്റിയാണ്. അതേസമയം, പുൽക്കൂടിന് സമീപം സ്ഥാപിച്ചിരിക്കുന്ന 26 മീറ്റർ ഉയരമുലള്ള ക്രിസ്തുമസ് ട്രീ ഏഷ്യാഗോയിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നാണ് കൊണ്ടുവന്നിരിക്കുന്നത്.

2018 ഒക്ടോബർ-നവംബർ മാസങ്ങളിൽ ട്രിവെനെറ്റോയ്ക്കും സമീപപ്രദേശങ്ങൾക്കും ഏറെകേടുപാടുകൾ ഉണ്ടാക്കിയ കൊടുങ്കാറ്റിന്റെ ഓർമ്മയുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ ക്രിസ്തുമസ് ട്രീയും പുൽക്കൂടും രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ വർഷം പോൾ ആറാമൻ ഹാളിനുള്ളിൽ പുൽക്കൂട് നിർമ്മിക്കുന്നത് ട്രെവിസോ പ്രവിശ്യയിലെ പാരെ ദി കൊനെലിയാനോ എന്ന ആർട്ടിസ്റ്റിക് ക്രിബ് ഗ്രൂപ്പാണ്.

2020 ജനുവരി 12 ഞായറാഴ്ച, കർത്താവിന്റെ സ്നാനത്തിന്റെ തിരുനാളുവരെ പുൽക്കൂടും ക്രിസ്മസ് ട്രീയും വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലുണ്ടാകും.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

3 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago