സ്വന്തം ലേഖകൻ
പുനലൂർ: വി.യൗസേപ്പിതാവിന്റെ വർഷാചരണ സമാപന ആഘോഷം ശൂരനാട് സെന്റ് ജോസഫ് ഫെറോന ദേവാലയത്തിൽ വച്ച് നടന്നു. പുനലൂർ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ബലിയർപ്പണത്തിൽ രൂപതയിലെ വൈദീകരും, സന്യസ്ഥരും, അൽമായ വിശ്വാസികളും പങ്കെടുത്തു. വി.യൗസേപ്പിതാവ് നീതിമാനും വിശ്വസ്തനുമായ പിതാവായിരുന്നുയെന്ന് ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ തന്റെ ആമുഖ സന്ദേശത്തിൽ ഓർമ്മപ്പെടുത്തി.
വി.യൗസേപ്പിതാവിന്റെ ഗുണങ്ങളെ ആസ്പദമാക്കി സെന്റ് അലോഷ്യസ് മൈനർ സെമിനാരി വൈസ് റെക്ടർ ഫാ.രാജു പൗലോസ് വചന വിചിന്തനം നടത്തി. ശുശ്രൂഷ മിനിസ്ട്രി കോഡിനേറ്റർ ഫാ.ബെനഡിക്ട് തേക്ക് വിള ഏവർക്കും നന്ദി രേഖപ്പെടുത്തി. സമാപന ആഘോഷം അനുഗ്രഹത്തിന്റെയും സന്തോഷത്തിന്റെയും കൂട്ടായ്മയായിരുന്നുവെന്ന് രൂപതാ പി.ആർ.ഓ. പറഞ്ഞു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.