Categories: Kerala

ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തന്റെ മാതാവ് നിര്യാതയായി

മൃതസംസ്ക്കാര ശുശ്രൂഷ നാളെ ഉച്ചകഴിഞ്ഞു 2.30 ന്...

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: പുനലൂർ രൂപതാ മെത്രാൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവിന്റെ മാതാവ് തങ്കമ്മ പൊന്നുമുത്തൻ നിര്യാതയായി, 99 വയസായിരുന്നു. ഏതാനും നാളുകളായി വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. മൃതസംസ്ക്കാര ശുശ്രൂഷ നാളെ (17/08/2022) ഉച്ചകഴിഞ്ഞു 2.30 ന് ഉച്ചക്കട സെന്റ് തെരേസ ഓഫ് ആവില ദേവാലയത്തിൽ നടക്കും.

മൃതദേഹം ഇന്ന് വൈകിട്ട് നെയ്യാറ്റിൻകര ഉച്ചക്കടയിലുള്ള വസതിയിൽ ഉണ്ടായിരിക്കും. നാളെ ഉച്ചയ്ക്ക് 1 മണിയോടെ ഉച്ചക്കട സെന്റ് തെരേസ ഓഫ് ആവില പള്ളിയിൽ കൊണ്ടുവരും. ദിവ്യബലിയ്ക്കും ദേവാലയത്തിലെ സംസ്ക്കാര ശുശ്രൂഷകൾക്കും ശേഷം കുടുംബ കല്ലറയിൽ സംസ്‌കരിക്കും.

ഉച്ചക്കട വിരാലി പുഷ്പകാ ഹൌസിൽ പരേതനായ പൊന്നുമുത്തൻ നാടാരാണ് ഭർത്താവ്. പി.ഡേവിഡ് സൈലം, ഡോ.ജോർജ്, ഗിൽബർട്ട്, ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, മേരി, പുഷ്പം, ഡോ.ബെനറ്റ് സൈലം എന്നിവർ മക്കളാണ്. മരുമക്കൾ: ലിറ്റിൽ ഫ്‌ളവർ, ഡോ.മേരിതങ്കം, ഓമന, എസ്.കെ.ഷാജി, ഡോ.ജാസ്മിൻ, ആർ.സെൽവരാജ്.

ഏഴ് മക്കളിൽ നാലാമത്തെ മകനാണ് ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago