ജോസ് മാർട്ടിൻ
പറവൂർ/കോട്ടപ്പുറം: 2018-ലെ പ്രളയത്തിൽ താമസയോഗ്യമല്ലാതായ ചേന്ദമംഗലം പഞ്ചായത്തിലെ കടൽവാതുരുത്ത് പുത്തേഴത്ത് ജോസഫ് ആന്റണിക്ക് കോട്ടപ്പുറം രൂപത പുതിയ ഭവനം നിർമ്മിച്ചു നൽകി. കോട്ടപ്പുറം രൂപതയും സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയും (കിഡ്സ്) ചേർന്നാണ് ഭവനം പൂർത്തീകരിച്ചത്.
കോട്ടപ്പുറം രൂപതാദ്ധ്യക്ഷൻ ജോസഫ് കാരിക്കശ്ശേരി പിതാവിന്റെ പ്രതിനിധിയായി, ഭവനത്തിന്റെ ആശീർവാദ കർമ്മവും താക്കോൽ കൈമാറ്റവും രൂപതാ വികാരി ജനറാൾ മോൺ.ആന്റണി കുരിശിങ്കൽ നിർവഹിച്ചു.
ചടങ്ങിൽ കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ, കടൽ വാതുരുത്ത് ഹോളി ക്രോസ് പള്ളിവികാരി ഫാ.ഷിജു കല്ലറക്കൽ എന്നിവർ പങ്കെടുത്തു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.