
സ്വന്തം ലേഖകൻ
കൊച്ചി: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചതില്‍ ലത്തീന്‍ സമുദായത്തിന് പ്രാതിനിത്യം നൽകാതിരുന്നതില്‍ പ്രതിഷേധിച്ച് കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 320 (3) പ്രകാരമുള്ള ഭരണഘടനാ സംവിധാനമാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍. എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാതിനിത്യം നല്‍കി, പൊതു തൊഴില്‍ നിയമനരീതികള്‍ സുതാര്യമാക്കുകയാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പ്രധാന ചുമതല. അത്തരത്തിലുള്ള കമ്മീഷന്‍ നിയമനത്തില്‍തന്നെ അര്‍ഹമായ പ്രാതിനിധ്യം എല്ലാവിഭാഗങ്ങള്‍ക്കും നല്‍കുകയെന്നത് സാമൂഹിക നീതിയുടെ ഭാഗമാണ്. അത്തരത്തിലുള്ള സാമൂഹിക നീതി സമുദായത്തിന് നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളാ ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എല്‍.സി.എ.) സംസ്ഥാന സമിതി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റെണി നൊറോണ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ്, എബി കുന്നേപറമ്പില്‍, ഇ.ഡി.ഫ്രാന്‍സീസ്, ജെ.സഹായദാസ്, ജോസഫ് ജോൺസൺ, ടി.എ.ഡാല്‍ഫിന്‍, എസ്.ഉഷാകുമാരി, അജു ബി.ദാസ്, ബിജു ജോസി, എം.സി.ലോറന്‍സ്, ജസ്റ്റീന ഇമ്മാനുവല്‍, പൂവം ബേബി, ജോണ്‍ ബാബു, ജസ്റ്റിന്‍ ആന്‍റണി, വിന്‍സ് പെരിഞ്ചേരി, അഡ്വ.ജസ്റ്റിന്‍ കരിപ്പാട്ട്, ജോര്‍ജ് നാനാട്ട്, ഷൈജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.