Categories: Kerala

ഡോ.ഇ.പി.ആന്റണി അനുസ്മരണം നാളെ വൈകിട്ട് 4-ന് എറണാകുളം ആശീര്‍ഭവനില്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും...

ഷെറി ജെ.തോമസ്

എറണാകുളം: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സ്ഥാപക ജനറല്‍ സെക്രട്ടറി ഡോ.ഇ.പി.ആന്റെണിയുടെ അനുസ്മരണ സമ്മേളനം ഫെബ്രുവരി 26 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് എറണാകുളം ആശീര്‍ഭവനില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം ബിഷപ്പ് ജോസഫ് കാരിക്കശേരി അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ സാമൂഹ്യ സാമുദായിക നേതാക്കള്‍ ഇ.പി.ആന്റെണിയെ അനുസ്മരിച്ച് സംസാരിക്കും.

ഇന്‍ഡ്യന്‍ വ്യാമസേനയില്‍ വൈമാനികനായിരുന്ന ആന്റെണി 1964-ല്‍ കളമശ്ശേരി സെന്റ് പോള്‍സ് കോളെജില്‍ ചരിത്രാദ്ധ്യാപകനായും, വൈസ് പ്രിന്‍സിപ്പലായും സേവനം ചെയ്തു. 1975 മുതല്‍ ആറു വര്‍ഷം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗമായിരുന്നു. 1967-ല്‍ വരാപ്പുഴ അതിരൂപത കാത്തലിക് അസോസിയേഷന് രൂപം കൊടുക്കാൻ നേതൃത്വം നൽകി. 1972-ല്‍ ഷെവലിയര്‍ കെ.ജെ.ബര്‍ലി, ഫാ.ജോര്‍ജ് വെളിപ്പറമ്പില്‍ എന്നിവര്‍ക്കൊപ്പം കെ.എല്‍.സി.എ.യ്ക്ക് രൂപം നൽകി.

1972-ല്‍ കേരള സര്‍ക്കാര്‍ കേരളത്തിലെ ന്യൂനപക്ഷ കോളെജുകളെ ദേശസാല്‍ക്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രക്ഷോഭം നയിക്കുന്നതില്‍ ഡോ.ആന്റെണി മുന്‍നിരയില്‍ നിന്നു. 1974-ല്‍ കേരള പിന്നോക്ക സമുദായ ഫെഡറേഷന്‍ രൂപീകരിച്ചു. എസ്.എന്‍.ഡി.പി., മുസ്ലിം ലീഗ്, കെ.എല്‍.സി.എ. ഉള്‍പ്പടെ കേരളത്തിലെ സംവരണ സമുദായങ്ങളിലെ 33 സംഘടനകളുടെ ഫെഡറേഷനായിരുന്നു ഇത്. എസ്.എന്‍.ഡി.പി. പ്രസിഡന്റ് ഡോ. കെ.കെ.രാഘവന്‍ പ്രസിഡണ്ടും, ഡോ.ഇ.പി.ആന്റെണി ജനറല്‍ സെക്രട്ടറിയുമായിരുന്നു.

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 week ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

3 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

3 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago