
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: രാജ്യത്ത് നിലനില്‍ക്കുന്ന പിന്നോക്ക സമുദായ സംവരണം അട്ടിമറിക്കുന്നതായി നെയ്യാറ്റിന്‍കര രൂപതാ സമിതി. മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് നിലവില്‍ വന്നു വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും, പിന്നോക്ക സമുദായ സംവരണ നിയമനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. സംവരണം, നൂറ്റാണ്ടുകളായി ഒരു വലിയ സമൂഹം അനുഭവിച്ചുകൊണ്ടിരുന്ന അടിച്ചമര്‍ത്തലിന്റെയും, ചാതുര്വരേണ്യത്തിന്റെയും, അടിമത്വത്തിന്റെയും ഫലമായി അര്‍ഹതപ്പെട്ട അവകാശങ്ങള്‍ വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലയിലും നഷ്ടമായിട്ടുള്ളത് സാധ്യമാക്കുകയും, സാമൂഹ്യ നീതി ഉറപ്പുവരുതുകയും ചെയ്യുക ജനാധിപത്യ അവകാശമാണ്.
കേരള സര്‍ക്കാര്‍, കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നടപ്പിലാക്കുന്ന സ്ട്രീം ഒന്നിൽ മാത്രം സംവരണം നല്‍കാനുള്ള നടപടി അത്യന്തം അപലപനീയമാണ്. സ്ട്രീം ഒന്നില്‍ നേരിട്ടുള്ള നിയമനത്തില്‍ മാത്രമായി സംവരണം പരിമിതപ്പെടുത്തിയിരിക്കുന്നു. പിന്നോക്ക സമുദായ സംവരണം ഇന്ന് നിലവിലുള്ള 50 ശതമാനത്തില്‍ നിന്ന് 16 ശതമാനമായി ചുരുക്കുന്ന നടപടിയാണ് സ്ട്രീം ഒന്നില്‍ മാത്രം സംവരണം നല്‍കുക എന്നത്.
ഉന്നത ഉദ്യോഗ മേഖലയില്‍ നിന്ന് പിന്നോക്ക സമുദായങ്ങളെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുവാനുള്ള ഗൂഡ നീക്കത്തിന്റെ ഫലമാണിത്.
പി.എസ്.സി., കേരള പബ്ലിക് പരീക്ഷാ കമ്മീഷന് അംഗീകരിച്ചുനല്‍കിയ സര്‍ക്കാര്‍ കരട് നിര്‍ദ്ദേശത്തില്‍, സ്ട്രീം ഒന്നിലും രണ്ടിലും സംവരണം നല്കാന് നിര്‍ദ്ദേശിച്ചിരുന്നു, എന്നാല്‍ ജില്ലാകേന്ദ്രങ്ങളില്‍ നിന്നുള്ള ഇടപെടല്‍ മൂലം സ്ട്രീം ഒന്നില്‍ മാത്രമായി ഇപ്പോള്‍ സംവരണം പരിമിതപ്പെടുത്തിയിരിക്കുന്നു.
അടിയന്തിരമായി പിന്നോക്ക സമുദായ സംവരണം അട്ടിമറിക്കാനുള്ള ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും, എല്ലാ സ്കീമിലും പിന്നോക്ക സമുദായ സംവരണം നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ ഉണ്ടാവണമെന്നും കെ.എല്‍.സി.എ. ആവശ്യപ്പെട്ടു.
നെയ്യാറ്റിന്‍കര രൂപതാ മെത്രാന് ഡോ.വിന്‍സെന്റ് സാമുവല്‍ പ്രതിഷേധ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മോണ്‍.ജി.ക്രിസ്തുദാസ്, മോണ്‍.വി.പി ജോസ്, കെ.എല്‍.സി.എ. രൂപത പ്രസിഡന്റ് അഡ്വ.ഡി.രാജു, സെക്രട്ടറി സദാനന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.