സ്വന്തം ലേഖകന്
തിരുവനന്തപുരം: പാവപെട്ടവരുടെയും പാര്ശ്വവല്ക്കരിക്കപെട്ടവരുടെയും അവകാശങ്ങള് കവര്ന്നെടുക്കരുതെന്ന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാന് ഡോ.ആര്.ക്രിസ്തുദാസ്.
പിന്നോക്ക വിഭാഗങ്ങള്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണ ആനൂകൂല്യങ്ങള് അട്ടിമറിക്കാനുളള സര്ക്കാര് നീക്കത്തിനെതിരെ പിന്നോക്ക വിഭാഗത്തില്പ്പെട്ട സമുദായങ്ങള് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധത്തില് കെഎല്സിഎയുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
ആരുടെയും അവകാശങ്ങള് പിടിച്ച് വാങ്ങാനോ അവകാശപ്പെടുത്താനോ അല്ല, മറിച്ച് അര്ഹമായവ നേടിയെടുക്കാനാണ് സമരം നടത്തുന്നത്. സംവരണ തത്വം അട്ടിമറിക്കപ്പെട്ടാല് പിന്നോക്ക സമുദായങ്ങളുടെ നിലനില്പ്പിനെ തന്നെ ബാധിക്കുമെന്നും ബിഷപ് കൂട്ടിച്ചേര്ത്തു.
കെഎല്സിഎ അല്മായ കമ്മിഷന് ഡയറക്ടര് ഫാ.തിയോഡോഷ്യസ്, കെആര്എല്സിസി സെക്രട്ടറി ആന്റണി ആല്ബര്ട്ട്, കെഎല്സിഎ സംസ്ഥാന നേതാക്കളായ ജോസഫ് ജോണ്സന്, അനില് ജോണ്, പാട്രിക് മൈക്കിള്, അഡ്വ.എം.എ.ഫ്രാന്സിസ് തുടങ്ങിയവര് പ്രസംഗിച്ചു.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
This website uses cookies.