
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ഭദ്രാസന ദേവാലയമായ പാളയം സെന്‍റ് ജോസഫ് മെട്രോപോളിറ്റന്‍ കത്തീഡ്രല്‍ ദേവാലയ തിരുനാളിന് തുടക്കമായി.
ഇടവക വികാരി ഫാ.ടി. നിക്കളോസ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ഇന്നലെ ആരംഭിച്ച തിരുനാള്‍ 20 നാണ് സാമാപിക്കുക. തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് രൂപതാ വികാരി ജനറല്‍ മോണ്‍. സി ജോസഫ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. പോങ്ങുംമൂട് ഇടവക വികാരി ഡോ.ലോറന്‍സ് കുലാസ് വചന സന്ദേശം നല്‍കി.
തിരുനാള്‍ ദിനങ്ങളില്‍ രൂപതയിലെ വിവിധ വൈദികര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. 18 ന് വൈകിട്ട് ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം നടക്കും.
20 ന് രാവിലെ 10 ന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് അതിരൂപതാ മെത്രാന്‍ ഡോ. തോമസ് ജെ നെറ്റോ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.