Categories: Articles

പാണന്മാർ പാടിനടക്കുന്നു: “മതവും ദൈവവുമില്ലാത്ത രാജ്യം… ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യം…” (യുവജനങ്ങളുടെ ശ്രദ്ധയ്ക്ക്)

ഫിന്‍ലാന്റിലെ 75 ശതമാനത്തോളം മനുഷ്യരും ക്രൈസ്തവവിശ്വാസത്തില്‍ ജീവിക്കുന്നവരും, ക്രൈസ്തവവിശ്വാസത്തില്‍ മക്കളെ വളര്‍ത്തുന്നവരുമാണ്...

ഫാ.നോബിൾ തോമസ് പാറക്കൽ

ലോകത്ത് മനുഷ്യര്‍ ഏറ്റവും കൂടുതല്‍ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്ന രാജ്യം ഏതാണ് എന്ന ചോദ്യത്തിന് ഇന്ന് പലരും മറുപടി പറയും ഫിന്‍ലാന്‍റ്… ചിലര്‍ പറയും നോര്‍വേ… എന്തുകൊണ്ടാണ് അപ്രകാരം ആ രാജ്യങ്ങളിലുള്ളവരുടെ ‘ഹാപ്പിനെസ് ഇന്‍ഡക്സ്’ വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നത് എന്ന് ചോദിച്ചാലോ… മറുപടി തമാശയാണ്.. ‘ആ രാജ്യങ്ങളില്‍ മതവും ദൈവവും ദൈവവിശ്വാസവുമൊന്നും ഇല്ലത്രേ…’ കേരളത്തില്‍ നിരീശ്വരവാദവും യുക്തിവാദവും സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ പ്രചരിപ്പിക്കുന്ന ഒരു കള്ളക്കഥയാണ് ഇത്. പെട്ടെന്ന് ഈ വിഷയം മനസ്സിലേക്ക് വരാന്‍ കാരണം എസ്സന്‍സ് ഗ്ലോബല്‍ ട്രിവാന്‍ഡ്രം എന്ന ഫെയ്സ്ബുക്ക് പേജില്‍ നടന്‍ ശ്രീനിവാസന്റേതായി വന്ന 47 സെക്കന്റുകള്‍ മാത്രമുള്ള ഒരു വീഡിയോയാണ്.

എന്തൊരു ആധികാരികതയോടെയാണ് ശ്രീനിവാസന്‍ ഫിന്‍ലാന്റില്‍ മതവും ദൈവവുമൊന്നുമില്ലായെന്നും, അവിടെ മതം പഠിപ്പിക്കുന്നവനെ പിടിച്ച് ജയിലിലിടുമെന്നുമൊക്കെ വെച്ചു കാച്ചുന്നത്. അതുകേട്ട് കയ്യടിക്കാന്‍ നൂറുകണക്കിന് യുവജനങ്ങളും സമ്മേളിച്ചിട്ടുണ്ട്. ശാസ്ത്രവും യുക്തിചിന്തയും ഉപയോഗിച്ചുകൊണ്ട് ദൈവവിശ്വാസം ഇല്ലാതാക്കാമെന്ന വ്യാമോഹവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ഒരുകൂട്ടം മനുഷ്യരാണ് എസ്സന്‍സ് ഗ്ലോബലിന്റെ പിന്നാമ്പുറത്തുള്ളത്. സി.രവിചന്ദ്രന്‍ പ്രൊഫസറാണ് പ്രസ്ഥാനത്തിന് നേതൃത്വം നല്കുന്നതെന്ന് തോന്നുന്നു.

ഫിന്‍ലാന്റിലെ 75 ശതമാനത്തോളം മനുഷ്യരും ക്രൈസ്തവവിശ്വാസത്തില്‍ ജീവിക്കുന്നവരും, ക്രൈസ്തവവിശ്വാസത്തില്‍ മക്കളെ വളര്‍ത്തുന്നവരുമാണ് എന്നത് നഗ്നമായ ഒരു സത്യമാണ്. എസ്സന്‍സുകാർ പൊക്കിപ്പിടിക്കുന്ന താര്‍ക്കികബുദ്ധിയൊന്നും വേണ്ട, വെറുതേ ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ മതി, ഫിന്‍ലാന്റില്‍ എത്ര ശതമാനം ക്രൈസ്തവരുണ്ട്? അവര്‍ ഏതൊക്കെ വിഭാഗങ്ങളിലാണ് പെടുന്നത്? എന്നൊക്കെ മനസ്സിലാക്കാന്‍… വേള്‍ഡ് അറ്റലസ്.കോം ഫിന്‍ലന്റിലെ മതവിശ്വാസത്തെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കൂ… The majority of individuals in Finland identify as members of a Christian church; the vast majority of these Christians are attendants of the Evangelical Lutheran Church of Finland. Its followers make up 70.9% of the population. Although Finnish regulation allows for religious freedom, this church is considered one of two national churches in the country as a way to promote nationalism among the Finnish population. This promotes nationalism because Christianity has had influence over the culture since the 11th century. https://www.worldatlas.com/articles/religion-in-finland-today.html

ഏതായാലും ആഘോഷമായി മണ്ടത്തരം എഴുന്നള്ളിക്കാന്‍ വലിയ പ്രശസ്തരെ കൊണ്ടുവരികയും, അതിന് കൈയ്യടിക്കാന്‍ ബുദ്ധിജീവികളെന്ന് നടിക്കുന്ന കുറേപ്പെരെ ടാഗും കഴുത്തിലിടീപ്പിച്ച് കൊണ്ടുവന്നിരുത്തുകയും ചെയ്യുമ്പോള്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും ശാസ്ത്രത്തിനും യുക്തിക്കും നിരക്കുന്നതാണോയെന്നുകൂടി ചിന്തിക്കുന്നത് നല്ലതാണ്. ദയവുചെയ്ത് ഇത്തരം വിഡ്ഢിത്തങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ സംഘങ്ങളില്‍ ചാടി സാമാന്യബോധംകൂടി ഇല്ലാതാക്കരുതേയെന്ന് പ്രിയ യുവജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിരീശ്വരപ്രസ്ഥാനങ്ങളുടെ അബദ്ധപ്രചരണങ്ങളോട് കൂടുതല്‍ പ്രതികരണങ്ങള്‍ സാവധാനം രൂപപ്പെടുത്താമെന്ന് വിചാരിക്കുന്നു.

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

1 day ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago