സ്വന്തം ലേഖകൻ
കൊച്ചി: പള്ളികളിൽ കുർബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും നൽകുന്നതിൽ ഇടപെടാൻ ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിശ്വാസികൾക്കു കുർബാനയുടെ ഭാഗമായി പള്ളികളിൽ വിതരണം ചെയ്യുന്ന അപ്പവും വീഞ്ഞും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളികൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് എന്ന സംഘടന നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്.
കുർബാനയ്ക്കിടെ അപ്പവും വീഞ്ഞും സ്വീകരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നും, ക്രിസ്തുവിന്റെ അന്ത്യഅത്താഴ വേളയിലെ ഉടമ്പടിയുടെ ഓർമയ്ക്കായിട്ടാണ് ക്രിസ്ത്യാനികൾ അപ്പവും വീഞ്ഞും സ്വീകരിക്കുന്നതെന്നും, ഇക്കാരണത്താൽത്തന്നെ കുർബാനയ്ക്കിടെ അപ്പവും വീഞ്ഞും വിശ്വാസികൾ സ്വീകരിക്കുന്നതു ഭക്ഷണമായല്ല, വിശ്വാസത്തിന്റെ ഭാഗമായാണെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു.
കൂടാതെ, ഇവയുടെ വിതരണത്തിൽ പുരോഹിതർ അങ്ങേയറ്റം ജാഗ്രതയും, വൃത്തിയും പാലിക്കുന്നുണ്ടെന്നും, ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനനുസരിച്ചു വിശ്വാസങ്ങൾ വച്ചുപുലർത്താൻ വിശ്വാസികൾക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കിയ കോടതി ഇതനുസരിച്ചു കുർബാനയുടെ ഭാഗമായി വിശ്വാസികൾ പുലർത്തുന്ന വിശ്വാസങ്ങളിൽ ഇടപെടാൻ ഒരു അഥോറിറ്റിക്കും അധികാരമില്ല എന്ന് പറഞ്ഞ ഹൈക്കോടതി കോടതി; ഈ ആചാരവിശ്വാസങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അതിനു സഭാധികൃതർ തന്നെ തീരുമാനിക്കണമെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു.
അതിനാൽതന്നെ, നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും കോടതി ഇടപെടുന്നില്ല. ഭരണഘടനപ്രകാരം മതപ്രചാരണത്തിനും ആചാരനുഷ്ഠാനങ്ങൾക്കും വ്യക്തികൾക്കു സ്വാതന്ത്ര്യമുണ്ട്. ക്രിസ്ത്യൻ വിശ്വാസികൾക്കു ഭരണഘടനയുടെ 19 (1) എ, 21 എന്നിവ പ്രകാരം വിശ്വാസത്തിനും മതാചാരപ്രകാരമുള്ള അനുഷ്ഠാനങ്ങൾക്കും സ്വാതന്ത്ര്യമുണ്ട് ഹൈക്കോടതി വ്യക്തമാക്കി.
ആരാധനാലയങ്ങളിൽ നിന്നു നൽകുന്ന ഭക്ഷണം ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ നടപടി വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. കുർബാന നൽകുന്നത് അനാരോഗ്യകരമായ രീതിയാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ, ഇത്തരത്തിൽ അപ്പവും വീഞ്ഞും വിതരണം ചെയ്യുന്നതിലൂടെ ആർക്കെങ്കിലും പകർച്ചവ്യാധി ഉണ്ടായെന്നു ഹർജിക്കാരന് ആരോപണവുമില്ലായിരുന്നു. ഇത്തരം ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നും ഇടപടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.