അനില്‍ ജോസഫ്
തിരുവനന്തപുരം (വെളളറട) : നെയ്യാറ്റിന്‍കര രൂപതക്ക് കീഴിലെ കിളിയുര്‍ ഉണ്ണിമിശീഖാ ദേവാലയത്തിലെ പളളിമേടയുടെ വാതിലുകള്‍ തകര്‍ത്ത് പട്ടാപകല്‍ മോഷണം.
പളളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇടവക വികാരി അലമാരയില്‍ സൂക്ഷിച്ചിരുന്ന 2 ലക്ഷം രൂപയും ഇടവക വികാരിയടെ മെബൈല്‍ ഫോണും നഷ്ടപെട്ടു. ഇന്നലെ വൈകിട്ട് 3 നും 4 നും ഇടക്കാണ് മോഷണം നടന്നത്. പളളിവികാരി ഫാ. എം കെ ക്രിസ്തുദാസ് തൊട്ടടുത്ത് വൈദ്യശാലയില്‍ മരുന്നിനായി പോയ തക്കം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്.
പളളിമേടയുടെ പുറക് വശത്തെ വാതില്‍ തകര്‍ത്ത് ഉളളില്‍ കടന്ന കളളല്‍ പളളിവികാരിയുടെ മുറിയുടെ കതകും തകര്‍ത്താണ് മുറിക്കുളളില്‍ കടന്നിരിക്കുന്നത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം മുഴുവന്‍ കളളന്‍ മോഷ്ടിക്കുകയായിരുന്നു. കിളിയുര്‍ ഉണ്ണിമിശിഖാ ദേവാലയത്തിന്‍റെയും ഉപഇടവകയായ കളളിമൂട് വിന്‍സെന്‍റ് മേരി ദേവാലയത്തിന്‍റെയും നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്ന് പിന്‍വലിച്ച ഒന്നരലക്ഷം രൂപയും അമ്പതിനായിരത്തോളം രൂപയുടെ കാണിക്കയുമാണ് കവര്‍ന്നിരിക്കുന്നത്.
അതേസമയം വൈദികന്‍ പളളിയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ അപരിചിതനായ ഒരു യുവാവ് പളളിയിലേക്ക് പോകുന്നത് കണ്ടെന്നും. പളളിയുടെ സെമിത്തേരിയില്‍ തിരിതെളിക്കാന്‍ വന്നവരായിരിക്കും എന്ന് കരുതി കൂടുതല്‍ ശ്രദ്ധിച്ചില്ലെന്നും വൈദികന്‍ പറഞ്ഞു. വെളളറട പൊലീസ് അന്വേഷണം ആരംഭിച്ചു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
This website uses cookies.