Categories: Kerala

കേരള സർക്കാരിന്റെ പുതിയ മദ്യനയം ആശങ്കാജനകം; കെ.സി.വൈ.എം.

തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾക്ക് വിരുദ്ധം കെ.സി.വൈ.എം. ആലപ്പുഴ രൂപത

ജോസ് മാർട്ടിൻ

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ പുതുക്കിയ മദ്യനയം ആശങ്കാജനകമെന്ന് കെ.സി.വൈ.എം. ആലപ്പുഴ രൂപത. യുവജനങ്ങൾക്കിടയിൽ മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ പുതിയ മദ്യനയം സമൂഹത്തിൽ കൂടുതൽ വിനാശകരമായി ഭവിക്കുമെന്ന് ആലപ്പുഴ രൂപതാ പ്രസിഡന്റ് വർഗ്ഗീസ് ജയിംസ് മാപ്പിള കുറ്റപ്പെടുത്തി. കെ.സി.വൈ.എം.ആലപ്പുഴ രൂപതാ ഓഫീസിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.ടി. പാർക്കുകളിൽ മദ്യം നല്കുന്നതുൽപ്പടെയുള്ള തീരുമാനങ്ങൾ ആശങ്കാജനകമെന്ന് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ജൂഡോ മൂപ്പശ്ശേരിയിൽ പറഞ്ഞു. സർക്കാരിന്റെ തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനങ്ങൾക്ക് വിരുദ്ധമായാണ് ഈ നയം നടപ്പിലാക്കുന്നതെന്നും, കേരളം മദ്യ ഉപഭോഗ സംസ്ഥാനമാക്കി മറ്റുന്നതിലൂടെ ലഭിക്കുന്ന വലിയ നികുതി മുന്നിൽകണ്ടുകൊണ്ടാണ് മദ്യനയം ഉദാരവൽക്കാരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.

പുതുക്കിയ മദ്യനയത്തിൽ പുനഃപരിശോധന ഇല്ലായെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. രൂപത ജന. സെക്രട്ടറി ജിതിൻ മാത്യു, അനിമേറ്റർ സി. റീനാ തോമസ്, പി.ജെ. എൽറോയ്‌, വിനിത ലൂയിസ്, കിരൺ ആൽബിൻ, ജോമോൾ ജോൺകുട്ടി എന്നിവർ സംസാരിച്ചു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

1 hour ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago