സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: പത്താങ്കല്ല് തിരുഹൃദയ ദേവാലയ തിരുനാളിന് തുടക്കമായി. തിരുനാൾ കൊടിയേറ്റിനും തുടർന്ന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യ കാർമ്മികത്വം വഹിച്ചു.
തിരുനാൾ ദിനങ്ങളിൽ മോൺ. വി.പി. ജോസ്, ഫാ. വൽസലൻ ജോസ്, ഫാ. ബനഡിക്‌ട്, ഫാ. പ്രദീപ് ആന്റോ, ഫാ. ജോയി മത്യാസ്, ഫാ. സാബു വർഗ്ഗീസ്, ഫാ. ആൽബി , ഫാ. ക്രിസ്‌തുദാസ് ഫിലിപ്, ഫാ. ബിനു വർഗ്ഗീസ് തുടങ്ങിയവർ നേതൃത്വം നൽകും.
ജൂൺ 6 ശനിയാഴ്‌ച വൈകിട്ട് ഫാ. ലോറൻസിന്റെ നേതൃത്വത്തിൽ സന്ധ്യാവന്ദനം. തുടർന്ന്, ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം. ദേവാലയത്തിൽ നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം മൂന്ന്‌കല്ലിമുട്, ഊരുട്ടുകാല കുരിശടിപളളി, കൊന്നമൂട്, കൊടങ്ങാവിള കുരിശടി, സെന്റ് ജോർജ്ജ് മലങ്കര ദേവാലയം, കൂട്ടപ്പന, നിംസ് ആശുപത്രി ജംഗ്‌ഷൻ വഴി തിരികെ ദേവാലയത്തിൽ എത്തിച്ചേരും.
10 ഞായറാഴ്‌ച ആഘോഷമായ തിരുനാൾ സമാപന സമൂഹദിവ്യബലി – മുഖ്യ കാർമ്മികൻ മോൺ. വിൻസെന്റ് കെ. പീറ്റർ, വചന സന്ദേശം ഫാ. റോബർട്ട് വിൻസെന്റ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.