ബിജോയ് രാജ്
പൊറ്റയിൽകട: പൊറ്റയിൽകട ആറയൂർ വിശുദ്ധ എലിസബത്ത് ദൈവാലയത്തിൽ ഒരു പകൽ വീട് ഇടവക വികാരി ഫാ.ജോസഫ് അനിലിന്റെയും സഹവികാരി ഫാ.അജു അലക്സിന്റെയും സാനിദ്ധ്യത്തിൽ ആറയൂർ ഇടവകയുടെ സ്വന്തം ഇടയൻ അഭിവന്ദ്യ ഡോ.വിൻസെന്റ് സാമുവൽ പിതാവ് വെള്ളിയാഴ്ച വൈകുന്നേരം 4.30-ന് ആശീർവദിച്ചു. ഇടവകയിലെ നവജീവൻ സീനിയർ സിറ്റിസൺ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഈ “പകൽവീട്” നിർമിച്ചത്.
നെയ്യാറ്റിൻകര രൂപതയിൽ ആദ്യമായിട്ടാണ് ഒരു ‘പകൽ വീട്’ ഒരുങ്ങിയത് എന്ന് അഭിവന്ദ്യ പിതാവ് പറഞ്ഞു. തുടർന്ന്, സീനിയർ സിറ്റിസൺ യൂണിറ്റ് പ്രസിഡന്റ് ശ്രീ ഇർവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം സി.ലൂസിയ ഉദ്‌ഘാടനം ചെയ്തു. ശ്രീ. ജോണസ് ക്രിസ്റ്റഫർ, ശ്രീ. സത്യദാസ് ശ്രീ. ബൈസിൽ ശ്രീ. സാം ലീവൻസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഈ ലോകത്തിൽ ഏറ്റവും വലിയ സമ്പന്നർ വരും തലമുറയെ വാർത്തെടുക്കുന്ന വയോജനങ്ങൾ ആണെന്ന് ആശംസകൻ കൂട്ടിച്ചേർത്തു.
വയോജനങ്ങൾക്ക് ഇടവകയുമായി ചേർന്ന് നിൽക്കാനും പകൽ സമയങ്ങളിൽ ഒറ്റയ്ക്കു വീട്ടിൽ ഇരിന്നു ജീവിതം തള്ളി നീക്കുന്ന വയോജനങ്ങൾക് ഒത്തുകൂടാനും വേണ്ടിയാണ് ഈ പകൽ വീട് നിർമിച്ചിരിക്കുന്നത്. നൂറോളം വരുന്ന വയോജനങ്ങളുടെ പ്രവർത്തന ഫലമായി നിർമിച്ച ഈ പകൽ വീട് നമുക്ക് എല്ലാർക്കും ഒരു മുതൽക്കൂട്ടാണ്. കാലാകാലങ്ങളായി പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഇടവകയുടെ പല മേഖലകളിലും വ്യാപിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.
View Comments
Very good venture