
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ പുത്തൻകട ഇടവകാംഗമായ ഫാ.ബിനു റ്റി. തമിഴ്നാട് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. “Changing Patterns of the Elderly Care in Families In Thiruvananthapuram District of Kerala” തിരുവനന്തപുരം ജില്ലയിലെ വിവിധ കുടുംബങ്ങളിൽ വയോധികരെ ശുശ്രൂഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാറ്റങ്ങളെ സംബന്ധിച്ച് നടത്തിയ പഠനം ആയിരുന്നു റവ.ഡോ.ബിനുവിന്റെ പ്രബന്ധ വിഷയം.
അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് പ്രബന്ധത്തിന്റെ രത്നചുരുക്കം ഇങ്ങനെയാണ്: തിരുവനന്തപുരം ജില്ലയിലെ വിവിധ താലൂക്കുകളിൽ കുടുംബങ്ങളിൽ വയോധികരെ ശുശ്രൂഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാറ്റങ്ങളെ സംബന്ധിച്ച് നടത്തിയ പഠനം. വാർദ്ധക്യ പ്രശ്നങ്ങൾ, അവരെ പരിചരിക്കുന്നവരുടെ പ്രശ്നങ്ങൾ, വയോധികർക്ക് വേണ്ടിയുള്ള സർക്കാർ സുരക്ഷാ പദ്ധതികൾ തുടങ്ങിയ കാര്യങ്ങളാണ് പ്രബന്ധത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
1998-ൽ പേയാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് മൈനർ സെമിനാരിയിൽ ചേർന്നു, ആലുവ കാർമ്മലഗിരി സെമിനാരിയിൽ ഫിലോസഫി പഠനവും തിയോളജി പഠനവും പൂർത്തിയാക്കി. തുടർന്ന്, 2009-ൽ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ കൈവയ്പ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ചു.
സെമിനാരി പഠനത്തിന് ശേഷം പേയാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് സെമിനാരിയിൽ ആത്മീയ പിതാവായും പ്രീഫെക്റ്റായും സേവനമനുഷ്ഠിച്ച അദ്ദേഹം ഈഴക്കോട് ഇടവക വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന്, നെല്ലിമൂട് ഇടവക വികാരിയായി സ്ഥാനമേറ്റശേഷമാണ് ഡോക്ടറേറ്റ് പഠനങ്ങൾ ആരംഭിച്ചത്.
പുത്തൻകട, പുല്ലിംഗലിലെ മാതാഭവനിൽ നിര്യാതനായ ഡി. തങ്കയ്യൻ, കെ. വത്സല ദമ്പതികൾ റവ.ഡോ.ബിനുവിന്റെ മാതാപിതാക്കളാണ്. സഹോദരങ്ങൾ: ബിജീഷ് റ്റി., ബിജി റ്റി. എന്നിവർ സഹോദരങ്ങളാണ്.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.