
അനിൽ ജോസഫ്
കാട്ടാക്കട: നെയ്യാറ്റിന്‍കര രൂപതയിലെ കുട്ടികളുടെ സംഘടനയായ ലിറ്റില്‍വെ അസോസിയേഷന്‍റെ പ്രഥമ സംഗമം വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിലുളള ആദ്യ ദേവാലയമായ തൂങ്ങാംപാറ ദേവാലയത്തില്‍ നടന്നു. രാവിലെ 9.30 ന് മാറനല്ലൂര്‍ കണ്ടല പഞ്ചായത്ത് സ്റ്റേഡിയത്തില്‍ തൂങ്ങാംപാറ ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യാസ് ഫ്ളാഗ്ഓഫ് ചെയ്യ്തു. ലിറ്റില്‍വെ അസോസിയേഷന്‍റെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിനോടനുബന്ധിച്ചാണ് സംഗമം സംഘടിപ്പിച്ചത്.
ലിറ്റില്‍വെ സംഗമത്തില്‍ പങ്കെടുക്കാനായി നെയ്യാറ്റിന്‍കര രൂപതയിലെ 247 ദേവാലയങ്ങളില്‍ നിന്ന് അയ്യായിരത്തിലധികം കുരുന്നുകളാണ് കൈയ്യില്‍ പൂക്കളുമായി അണി നിരന്നത്. റാലി ആരംഭിച്ചതോടെ കാട്ടക്കട നെയ്യാറ്റിന്‍കര റോഡിലെ ഗതാഗതം ഒന്നരമണിക്കൂറിലധികം തടസപ്പെട്ടു. വിവിധ ദേവാലയങ്ങളില്‍ നന്ന് ഫ്ളോട്ടുകളും മാലാഖ കുഞ്ഞുങ്ങളും അണിനിരന്നു. വിശുദ്ധ കൊച്ചു ത്രേസ്യയുടെ വേഷം ധരിച്ച തൂങ്ങാപാറ സ്വദേശി മൂന്നാംക്ലാസുകാരി രശ്മി റാലിയില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റി. റാലി തൂങ്ങാംപാറപളളിയില്‍ എത്തിയശേഷം ഫ്രാന്‍സിലെ ലിസ്യൂവില്‍ നിന്ന് എത്തിച്ച് ദേവാലയത്തില്‍ പ്രതിഷ്ഠിച്ചിട്ടുളള വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പില്‍ കുരുന്നുകള്‍ പൂഷ്പാര്‍ച്ചന നടത്തി.
ലിറ്റില്‍വെ സംഗമത്തിന്‍റെ ഭാഗമായി നടന്ന ആഘോഷമായ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ ആരാധന കമ്മിഷന്‍ ഡയറക്ടര്‍ ഡോ.നിക്സണ്‍രാജ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു, രൂപത ലിറ്റില്‍വെ ഡയറക്ടര്‍ ഫാ.രതീഷ് മാര്‍ക്കോസ്, മതബോധന ഡയറക്ടര്‍ ഫാ.വൈ.ക്രിസ്റ്റഫര്‍, കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ് തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.