അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത സംഘടിപ്പിക്കുന്ന 14- ാമത് നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തി സാന്ദ്രമായ തുടക്കം. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രൂപതാ ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സുവിശേഷ പ്രഘോഷണങ്ങള്‍ സര്‍വ്വജനതയുടെയും നന്‍മയ്ക്കും, സാഹോദര്യം ഊട്ടിഉറപ്പിക്കുതിനുമാവണമെന്ന് ബിഷപ്പ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് പറഞ്ഞു.
വികാരി ജനറല്‍ മോണ്‍.ജി. ക്രിസ്തുദാസ് കണ്‍വെന്‍ഷന്റെ ആരംഭ ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.സെല്‍വരാജ്, രൂപതാ ഫിനാന്‍സ് ഡയറക്ടര്‍ മോണ്‍.അല്‍ഫോണ്‍സ് ലിഗോറി, കണ്‍വെന്‍ഷന്‍ കോ-ഓർഡിനേറ്റര്‍ ഫാ.ജറാള്‍ഡ് മത്യാസ്, പ്രൊക്യൂറേറ്റര്‍ ഫാ.ക്രിസ്റ്റഫര്‍, യുവജന കമ്മിഷന്‍ ഡയറക്ടര്‍ ഫാ.റോബിന്‍ സി.പീറ്റര്‍, ഫാ.തോമസ് ഈനോസ്, ഫാ. ഹെന്‍സില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
ചൊവ്വാഴ്ചയാണ് കണ്‍വെന്‍ഷന്റെ സമാപനം. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലും സംഘവുമാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. വിവിധ ദിവസങ്ങളില്‍ നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജ്, ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി. ജോസ്, റവ.ഡോ.ക്രിസ്തുദാസ് തോംസണ്‍ തുടങ്ങിവര്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കും.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.