Categories: Kerala

നെയ്യാറ്റിന്‍കര രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന് ബാലരാമപുരത്ത് തുടക്കം

പ്രാരംഭ ദിവ്യബലിക്ക് രൂപതയുടെ മുന്‍ വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് നേതൃത്വം നല്‍കി.

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപത സംഘടിപ്പിക്കുന്ന 16-മത് നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി.

ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയ ഗ്രൗണ്ടില്‍ 4 ദിവസങ്ങളിലായി നടത്തുന്ന കണ്‍വെന്‍ഷന്‍ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.വിന്‍സെന്‍റ് കെ പീറ്റര്‍ ഉദ്ഘാടനം ചെയ്തു.

കണ്‍വെന്‍ഷന്‍ കോ-ഓഡിനേറ്റര്‍ ഫാ.ജറാള്‍ഡ് മത്യാസ്, രൂപതാ അജപാലന ശുശ്രൂഷാ ഡയറക്ടര്‍ ഫാ.വൈ.ജോയിസാബു, ഇടവക വികാരി ഫാ. വിക്ടര്‍ എവരിസ്റ്റസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രാരംഭ ദിവ്യബലിക്ക് രൂപതയുടെ മുന്‍ വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് നേതൃത്വം നല്‍കി. പോട്ടെ ഡിവൈന്‍ കേന്ദ്രത്തിലെ ഫാ. ഫ്രാന്‍സിസ് കര്‍ത്താനം, മാത്യു തടത്തില്‍, ആന്‍റണി പയ്യപ്പളളി തുടങ്ങിയവരാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. നാളെ കണ്‍വെന്‍ഷന് മുന്നോടിയായി നടക്കുന്ന ദിവ്യബലിക്ക് രൂപതയുടെ നിയുക്ത സഹമെത്രാന്‍ ഡോ.ഡി സെല്‍വരാജന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

കണ്‍വെന്‍ഷന്‍റെ സമാപന ദിനമായ ഞായറാഴ്ച നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് രൂപതാധ്യക്ഷന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികനാവും.

ചിത്രം : ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയ ഗ്രൗണ്ടില്‍ ആരംഭിച്ച് നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന്‍ രൂപത വികാരി ജനറല്‍ മോണ്‍.വിന്‍സെന്‍റ് കെ പീറ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago