അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന്‍ 30-ന് ആരംഭിച്ച് ഫെബ്രുവരി 3-ന് സമാപിക്കും. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിയില്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കും.
വിവിധ ദിവസങ്ങളില്‍ വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ്, രൂപത ശുശ്രൂഷ കോ-ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍, മോണ്‍.റൂഫസ് പയസലിന്‍ തുടങ്ങിയവര്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കും. വൈകിട്ട് 5 മുതല്‍ ആരംഭിക്കുന്ന ജപമാല പ്രാര്‍ഥനയോടെയാണ് കണ്‍വെന്‍ഷന് തുടക്കമാവുന്നത്.
കണ്‍വെന്‍ഷന് ശേഷം എല്ലാ റൂട്ടിലേക്കും കെഎസ്ആര്‍ടിസി സര്‍വ്വീസ് ക്രമീകരിച്ചിട്ടുണ്ടെന്ന് കണ്‍വെന്‍ഷന്‍ കോ-ഓഡിനേറ്റര്‍ ഫാ.ജറാള്‍ഡ് മത്യാസ് അറിയിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.