ജസ്റ്റിന് ക്ലീറ്റസ്
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ 24 മത് രൂപതാ ദിനാഘോഷം നടന്നു. കോവിഡിന്റെ പശ്ചാത്തലിത്തില്‍ ആഘോഷങ്ങളില്ലാതെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ദിവ്യബലിക്ക് ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ദൈവഹിതം മനസ്സിലാക്കി ജീവിക്കുന്നവര്‍ക്ക് നീതിയുടെ കിരീടം ലഭിക്കും. ദൈവ ഇഷ്ടം നിര്‍വഹിക്കുന്നതില്‍ ജാഗ്രത കാണിച്ച യൗസേപ്പിതാവ് ഇന്നിന്റെ സമൂഹത്തില്‍ എല്ലാവരും കരുതലോടെ ജീവിക്കുവാനുള്ള ആഹ്വാനമാണ് നല്‍കുന്നത്. നമ്മെ പിടിച്ചിരിക്കുന്ന മഹാ വ്യാധിയില്‍ നിന്നും രക്ഷപ്പെടുവാനായി വിശുദ്ധ യൗസേപ്പിതാവിനെ മാധ്യസ്ഥം യാജിക്കുവാനും ബിഷപ് ആഹ്വാനം ചെയ്തു. അതോടൊപ്പം ദൈവത്തോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജീവിതത്തില്‍ അപ്രതീക്ഷിതമായ നേട്ടങ്ങള്‍ ഉണ്ടാകുമെന്നും, കുടുംബത്തില്‍ രക്ഷിതാക്കളും കുട്ടികളും പരസ്പരം അടുത്ത് മനസിലാക്കി ജീവിക്കുവാനായി ദൈവം നല്കുന്ന നല്ല ദിനങ്ങള്‍ കൂടിയാണിതന്നുംബിഷപ് പറഞ്ഞു.
വികാരി ജനറല്‍ മോണ്‍. ജി ക്രിസ്തുദാസ്, മോണ്‍ അല്‍ഫോന്‍സ് ലോഗോരി, ഫാ. ജിബിന്‍ രാജ്, ബിഷപ്പ് സെക്രട്ടറി ഫാ. സുജിന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.