Categories: Diocese

പെന്തകോസ്താ ദിനത്തില്‍ വിദ്യാഭ്യാസ ദിനാഘോഷം നടത്തി നെയ്യാറ്റിന്‍കര രൂപത

പെന്തകോസ്താ ദിനത്തില്‍ വിദ്യാഭ്യസ ദിനാഘോഷം നടത്തി നെയ്യാറ്റിന്‍കര രൂപത

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയില്‍ വിദ്യാഭ്യാസ ദിനം ആഘോഷിച്ചു. വിദ്യാഭ്യാസ ദിനത്തില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. നെയ്യാറ്റിന്‍കര കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന വിദ്യാഭ്യാസ ദിനാഘോഷങ്ങള്‍ക്ക് ബിഷപ്പ് വിന്‍സെന്‍റ് സാമുവല്‍ നേതൃത്വം നല്‍കി.

വിദ്യാഭ്യാസത്തിലൂടെ മാത്രമെ ജീവതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധിക്കൂ എന്ന് ബിഷപ്പ് പറഞ്ഞു. മൂല്ല്യാധിഷ്ടിത വിദ്യാഭ്യാസമാണ് ആധുനിക കാലത്തെ കുട്ടികള്‍ക്ക് നല്‍കേണ്ടതതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

പെന്തക്കോസ്താ ദിനത്തില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ ദിനഘോഷത്തില്‍ വിവിധ ദേവാലയങ്ങള്‍ വ്യത്യസ്തതയോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. രൂപത വിദ്യാഭ്യാസ സമിതിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരുന്നു ഇത്തവണത്തെ പരിപാടികള്‍. ദിവ്യബലി ക്രമീകരണവും ഉള്‍പ്പെടെ നേരെത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ.ജോണി കെ.ലോറന്‍സിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കി ഇടവകകളില്‍ എത്തിച്ചിരുന്നു.

വിവിധ പരീക്ഷകളിലും നെയ്യാറ്റിന്‍കര എഡ്യൂക്കേഷണന്‍ ട്രസ്റ്റ് (നെറ്റ്) സംഘടിപ്പിച്ച പരീക്ഷകളിലും, നെറ്റിന്‍റെ നോളഡ്ജ് ക്ലബ് പരീക്ഷകളിലും വിജയിച്ചവരെ ആദരിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യ്തു. രൂപതയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ എല്ലാ ഇടവകകളും ഒരുമിച്ച് കൈകോര്‍ക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടു.

അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളിലൂടെ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉര്‍ജ്ജം പകരണമെന്ന് രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് പറഞ്ഞു.

വിവിധ ഇടവകകളിലെ വിദ്യാഭ്യാസ ദിനാഘോഷ ചിത്രങ്ങള്‍

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

1 hour ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago