അനിൽ ജോസഫ്
നെയ്യാറ്റിന്കര: നെയ്യാറ്റിന്കര ലത്തീന് രൂപതയിലെ ദേവാലയങ്ങളില് വിശുദ്ധ വാര തിരുകര്മ്മങ്ങള് ജനരഹിതമായി നടത്താന് ബിഷപ് ആഹ്വാനം ചെയ്തു. പൂര്ണ്ണമായും അടച്ചിട്ട ദേവാലയങ്ങളില് കാര്മ്മികനും സഹകാര്മ്മികരും ശുശ്രൂഷകരും ഉള്പ്പെടെ 5 പേരില് കൂടാതെ തിരുകര്മ്മങ്ങള് നടത്തണം. കൂട്ടം കുടുന്നതുള്പ്പെടെ മറ്റ് ശിക്ഷാ നടപടികള് വിളിച്ച് വരുത്തുന്ന പ്രവര്ത്തനങ്ങള് വിശ്വാസികളുടെ ഭാഗത്തു നിന്ന് ഉണ്ടാകാന് പാടില്ല. വൈദികര് ഇതിനായി ബോധവല്ക്കരണം നടത്തണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
വിശുദ്ധവാര തിരുകര്മ്മങ്ങള് ജനരഹിതമായി നടത്തേണ്ടതിനാല് വിശ്വാസികള് ആരുംതന്നെ ദേവാലയങ്ങളിലേക്കോ ദേവാലയ പരിസരത്തേക്കോ വരാന് പാടില്ലെന്നും ബിഷപ് ആവശ്യപ്പെട്ടു. കൂടാതെ, എല്ലാ വിശ്വാസികളും വിശുദ്ധവാരത്തില് വീട്ടില് തന്നെയായിരുന്നുകൊണ്ട് കുടുംബമായി പ്രാര്ത്ഥനകള് നടത്തണം.
ഓശാന ഞായറില് കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും ഉണ്ടാവില്ല. ദിവ്യബലി മാത്രമെ ഉണ്ടാകൂ. പെസഹാ വ്യാഴാഴ്ച കാല്കഴുകല് ശുശ്രൂഷ ഒഴിവാക്കിയിട്ടുണ്ട്. ദിവ്യബലിക്ക് ശേഷം വിശുദ്ധ കുര്ബാന പ്രധാന സക്രാരിയില് സൂക്ഷിക്കണം, ദിവ്യകാരുണ്യ ആരാധന ഉണ്ടാവില്ല.
വിശുദ്ധ വാരത്തില് കോവിഡ് 19 ബാധക്കെതിരെ എല്ലാവരും പ്രത്യേക പ്രാര്ഥന നടത്തണം. വലിയ ശനി ദിവസത്തിലെ ചടങ്ങുകളെല്ലാം ദേവാലയത്തിലെ പ്രധാന അള്ത്താരയില് മാത്രമായി ക്രമീരിക്കണം.
ഓശാന ഞായര് ദിനത്തില് രാവിലെ 7 മണിക്കായിരിക്കും ബിഷപ്പ് ഡോ.വിന്സെന്റ് സാമുവല് മുഖ്യ കാര്മ്മികത്വം വഹിക്കുന്ന തിരുകര്മ്മങ്ങള് നടക്കുക. പെസഹാവ്യാഴാഴ്ച വൈകിട്ട് 6 നും; ദു:ഖവെളളി ദിനത്തില് ഉച്ചക്ക് ശേഷം 3 മണിക്കും; വലിയ ശനി ദിനത്തില് രാത്രി 11 മണിമുതലുമാണ് ബിഷപ്പ് മുഖ്യ കാര്മ്മികത്വം വഹിക്കുന്ന തിരുകര്മ്മങ്ങള്.
ബിഷപ്പ് കാര്മ്മികത്വം വഹിക്കുന്ന ചടങ്ങുകള് രൂപതയുടെ ന്യൂസ് പോര്ട്ടലായ കാത്തലിക് വോക്സ് യുട്യൂബ് ചാനലിലൂടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
This website uses cookies.