Categories: Diocese

നെയ്യാറ്റിന്‍കര രൂപതയിലെ 29 വൈദികർ പുതിയ ഇടവകകളിലേയ്ക്ക്

മെയ് മാസം18 ഞായറാഴ്ച്ച മുതൽ മെയ്മാസം 28 വരെയുള്ള കാലയളവിനുള്ളിൽ ഇടവകകളുടെ ചുമതലകൾ ഏറ്റെടുക്കണം

അനിൽ ജോസഫ്

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വൈദികരുടെ ഈ വർഷത്തെ സ്ഥലം മാറ്റം പൂർണ്ണമായി. മെയ് മാസം18 ഞായറാഴ്ച്ച മുതൽ മെയ്മാസം 28 വരെയുള്ള കാലയളവിനുള്ളിൽ വൈദീകർ തങ്ങൾ ഇപ്പോൾ ആയിരിക്കുന്ന ഇടവകകളിലെ ചുമതലകളിൽ നിന്ന് ഒഴിഞ്ഞ് പുതുതായി ഭരമേല്പിച്ചിരിക്കുന്ന ഇടവകകളുടെ ചുമതലകൾ ഫെറോനാ വികാരിയുടെയോ, മേഖലാ കോ-ഓർഡിനേറ്ററിന്റെയോ സാന്നിധ്യത്തിൽ ഏറ്റെടുക്കണമെന്നാണ് രൂപത അറിയിച്ചിരിക്കുന്നത്.

ആകെ 29 ദേവാലയങ്ങളിലെ വൈദീകരാണ് ഇപ്പോൾ പുതിയ ഇടവകകളിലേയ്ക്ക് സ്ഥലം മാറുന്നത്. ഇവർ മുന്നിടവകയിൽ 5 വർഷക്കാലം സ്തുത്യർഹമായ സേവനം കാഴ്ചവെച്ചിട്ടാണ് പുതിയ ഇടവകകളിലേയ്ക്ക് കടന്നുപോകുന്നത്.

വൈദികരുടെ സ്ഥലം മാറ്റപ്പട്ടിക:

ആര്യനാട്                   – ഫാ. ജോസഫ് അഗസ്റ്റിന്‍
മാണിക്യപുരം             – മോണ്‍.റൂഫസ് പയസലിന്‍
ചുളളിമാനൂര്‍              – ഫാ.അനില്‍കുമാര്‍ എസ്.എം.
പാലോട്                      – ഫാ.ജന്‍സണ്‍ സേവ്യര്‍
കാല്‍വരി                    – ഫാ.ജസ്റ്റിന്‍ ഫ്രാന്‍സിസ്
പേരയം                       – ഫാ.ബിബിന്‍ എഡ്വേര്‍ഡ്
കത്തീഡ്രല്‍ നെയ്യാറ്റിന്‍കര – ഫാ.അല്‍ഫോണ്‍സ് ലിഗോറി
വ്ളാത്താങ്കര              – മോണ്‍.വി.പി.ജോസ്
മണ്ണൂര്‍                       – ഫാ.എന്‍.സൈമണ്‍
മലപ്പനംകോട്             – ഫാ.ജോസഫ് സേവ്യര്‍
വാഴിച്ചല്‍                   – ഫാ.അജീഷ്ദാസ്
കളളിക്കാട്                – ഫാ.ഡെന്നിസ് കുമാര്‍
ഈരാറ്റിന്‍പുറം         – ഫാ.ബനഡിക്ട് ജി.ഡേവിഡ്
അത്താഴമംഗലം        – ഫാ.റോഷന്‍
പറണ്ടോട്                 – ഫാ.വി.എല്‍. പോള്‍
മണ്ടപത്തിന്‍കടവ്     – ഫാ.ആര്‍.പി.വിൻസെന്‍റ്
ചെമ്പൂര്‍                   – ഫാ.ജോസഫ് രാജേഷ്
അന്തിയൂര്‍ക്കോണം  – ഫാ.റോബിന്‍രാജ്
നെടുമങ്ങാട്             – ഫാ.സിറിൾ ഹാരിസ്
തച്ചൻകോട്                  – ഫാ.ക്ലീറ്റസ്
അരുവിക്കര             – ഫാ.കെ.പി. ജോണ്‍
കിളിയൂര്‍                 – ഫാ.എം.കെ.ക്രിസ്തുദാസ്
തൂങ്ങാംപാറ            – ഫാ.ജറാള്‍ഡ് മത്യാസ്
മുളളലുവിള            – ഫാ.ഇഗ്നേഷ്യസ് പി.
തിരുപുറം               – മോൺ.സെല്‍വരാജ് ഡി.
ഓലത്താന്നി           – ഫാ.കിരണ്‍രാജ് ഡി.പി.
പാലിയോട്             – ഫാ.സൈമണ്‍ പീറ്റര്‍
പേയാട്                  – ഫാ.ഷാജി ഡി.സാവിയോ
ആനപ്പാറ               – ഫാ.ജോയി സാബു വൈ.

vox_editor

View Comments

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

3 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

4 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

7 days ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

7 days ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

7 days ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago