
സ്വന്തം ലേഖകൻ
നെയ്യാറ്റിന്‍കര: വിശുദ്ധ വാരത്തില്‍ ലത്തീന്‍ ആരാധന ക്രമത്തിലെ പരമ്പരാഗത ആനുഷ്ടാനമായ തൈല പരികര്‍മ്മ പൂജയും അതോടൊപ്പം നടന്നുവരുന്ന പൗരോഹിത്യ നവീകരണവും നടത്തി. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ നടന്ന തിരുകർമ്മങ്ങള്‍ക്ക് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെ ക്രിസ്തുവിന്റെ രക്ഷാകര ദൗത്യത്തിൽ പങ്കുചേരുവാൻ വിളിക്കപ്പെട്ടവരാണ് വൈദികരെന്നും, തങ്ങളുടെ അജപാലന ശുശ്രൂഷകളിലൂടെ യേശുവിന്റെ ജീവിതം തുടരുന്നവരാണ് വൈദീകരെന്നും, വചന പ്രഘോഷണത്തിലൂടെയും ദിവ്യരഹസ്യങ്ങളുടെ ആഘോഷത്തിലൂടെയും ബലിയർപ്പണത്തിലൂടെയും ആത്മാവിന്റെ ശക്തി സ്വന്തമാക്കുകയും അത് എല്ലാ വിശ്വാസികൾക്കും പകർന്നുകൊടുക്കുകയും ചെയ്യുവാൻ വിളിക്കപ്പെട്ടവരാണ് വൈദീകരെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.
ദിവ്യബലി മദ്ധ്യേയുള്ള കാഴ്ചവയ്പില്‍ മാമോദീസ, സ്ഥൈര്യലേപനം, രോഗീലേപനം, തിരുപ്പട്ടം, ദേവാലയ ആശീർവാദം തുടങ്ങിയവയുടെ പരികര്‍മ്മത്തിനുളള തൈലങ്ങൾ നെയ്യാറ്റിന്‍കര റീജിയനെ പ്രതിനിധീകരിച്ച് മോണ്‍.സെല്‍വരാജും, നെടുമങ്ങാടിനെ പ്രതിനിധീകരിച്ച് മോൺ.റൂഫസ് പയസ് ലീനും, കാട്ടാക്കടയെ പ്രതിനിധീകരിച്ച് മോണ്‍.വിൻസെന്റ് കെ.പീറ്ററും സമര്‍പ്പിച്ചു. കൂടാതെ, മോണ്‍.ജി.ക്രിസ്തുദാസ്, മോണ്‍.വി.പി.ജോസ്, റവ.ഡോ.ജോസ് റാഫേൽ, റവ.ഡോ.രാജാദാസ്, റവ.ഫാ.വത്സലൻ ജോസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
തൈല പരികര്‍മ്മ പൂജയിലും തിരുകർമ്മങ്ങളിലും രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുളള അൽമായ പ്രതിനിധികളും, സന്യാസിനികളും, രൂപതയിലെ വൈദികരും പങ്കെടുത്തു. പൗരോഹിത്യ നവീകരണത്തിന് മുന്നൊരുക്കമായി തിങ്കളാഴ്ച്ച രാവിലെ മുതൽ ഉച്ചവരെ വൈദീകർക്ക് വേണ്ടി ധ്യാനവും അനുരഞ്ജനശുശ്രൂഷയും ഉണ്ടായിരുന്നു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.