അനിൽ ജോസഫ്
നെയ്യാറ്റിന്കര: നെയ്യാറ്റിന്കര രൂപതയുടെ സാമൂഹ്യ സംഘടനയായ നിഡ്സിന്റെ വാര്ഷികം നാളെയും ശനിയാഴ്ചയുമായി തളിര് 2020 എന്നപേരില് നടക്കും. വാര്ഷികത്തിന്റെ ഭാഗമായി നഴ്സറി സ്കൂള് കലോത്സവം, പ്രദര്ശന വിപണപമേള, മെഡിക്കല് ക്യാമ്പുകള്, കേശദാനം, അവാര്ഡ്ദാനം എന്നിവ നടക്കും. നാളെ രാവിലെ 10-ന് വാര്ഷികത്തിന്റെ ഉദ്ഘാടന സമ്മേളനവും വിപണണനമേളയുടെ ഉദ്ഘാടനവും എംഎല്എ എം.വിന്സെന്റ് നിര്വ്വഹിക്കും.
രൂപത വികാരി ജനറല് മോണ്.ജി ക്രിസ്തുദാസ് അധ്യക്ഷത വഹിക്കുന്ന പരിപാടിയില് കാന്സര് രോഗികള്ക്കായി 100 സ്ത്രീകളുടെ കേശദാനം സോഷ്യല് വെല്ഫയര് ബോര്ഡ് അംഗം സൂസന് കോഡി നിര്വ്വഹിക്കും. നിഡ്സിന്റെ ഡയറക്ടര് ഫാ.രാഹുല് ബി.ആന്റോ, ശാലിനി, അശ്വിന് തിടങ്ങിയവര് പ്രസംഗിക്കും.
ശനിയാഴ്ച രാവിലെ 9 മുതല് നടക്കുന്ന ആയുര്വേദ സിദ്ധ മെഡിക്കല് ക്യാമ്പ് മോണ്.ഡി.സെല്വരാജന് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30 മുതല് നടക്കുന്ന പൊതു സമ്മേളനം ശശിതരൂര് എംപി ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിന്കര രൂപത മെത്രാന് ഡോ.വിന്സെന്റ് സാമുവല് അധ്യക്ഷത വഹിക്കുന്ന പരിപാടിയില് കെ. ആന്സലന് എംഎല്എ, കെ.എസ്.ശബരീനാഥന് എംഎല്എ, സംസ്ഥാന സോഷ്യല് സര്വ്വീസ് ഫോറം ഡയറക്ടര് ജോര്ജ് വെട്ടികാട്ടില്, നഗരസഭാധ്യക്ഷ ഡബ്ല്യൂ.ആര്.ഹീബ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്.സലൂജ, ബ്ലോക്ക് പഞ്ചായത്തഗം ജോസ്ലാല്, എ.ആര്.ഷാജി, ജേക്കബ് തോമസ്, ജയാറാണി, ജയരാജ് തുടങ്ങിയവര് പ്രസംഗിക്കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.