Categories: Diocese

നെയ്യാറ്റിന്‍കര ഇന്റെഗ്രൽ ഡവലപ്മെന്‍റ് സൊസൈറ്റി (നിഡ്സ്) വാര്‍ഷികത്തിന് തുടക്കമായി; 100 സ്ത്രീകള്‍ കേശദാനം നടത്തി

നാളെ പൊതു സമ്മേളനം ശശിതരൂര്‍ എംപി ഉദ്ഘാടനം ചെയ്യും...

അനിൽ ജോസഫ്‌

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ സാമൂഹ്യ സംഘടനയായ നിഡ്സിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. “തളിര്‍ 2020” എന്നപേരില്‍ സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ക്കൊപ്പം നഴ്സറി സ്കൂള്‍ കലോത്സവം, പ്രദര്‍ശന വിപണപമേള, മെഡിക്കല്‍ ക്യാമ്പുകള്‍, അവാര്‍ഡ്ദാനം എന്നിവ നടക്കും. വാര്‍ഷികത്തിന്റെ ഉദ്ഘാടന സമ്മേളനവും വിപണണനമേളയുടെ എംഎല്‍എ എം.വിന്‍സെന്റ്‌ എംഎല്‍എ നിര്‍വ്വഹിച്ചു.

രൂപത വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കാന്‍സര്‍ രോഗികള്‍ക്കായി 100 സ്ത്രീകളുടെ കേശദാനം സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം സൂസന്‍ കോഡി ഉദ്ഘാടനം ചെയ്യ്തു. പരിപാടിയില്‍ കെആര്‍എല്‍സിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍, നിഡ്സ് ഡയറക്ടര്‍ ഫാ.രാഹുല്‍ ബി ആന്‍റോ, ശാലിനി, അശ്വിന്‍ തിടങ്ങിയവര്‍ പ്രസംഗിച്ചു.

നാളെ രാബിലെ 9 മുതല്‍ നടക്കുന്ന ആയുര്‍വേദ സിദ്ധ മെഡിക്കല്‍ ക്യാമ്പ് മോണ്‍.ഡി.സെല്‍വരാജന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30 മുതല്‍ നടക്കുന്ന പൊതു സമ്മേളനം ശശിതരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ.വിന്‍സെന്റ്‌ സാമുവല്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ കെ ആന്‍സലന്‍ എംഎല്‍എ, കെ എസ് ശബരീനാഥന്‍ എംഎല്‍എ, സംസ്ഥാന സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ജോര്‍ജ് വെട്ടികാട്ടില്‍, നഗരസഭാധ്യക്ഷ ഡബ്ല്യൂ ആര്‍ ഹീബ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി ആര്‍ സലൂജ, ബ്ലോക്ക് പഞ്ചായത്തംഗം ജോസ്ലാല്‍, എ ആര്‍ ഷാജി ജേക്കബ് തോമസ്, ജയാറാണി, ജയരാജ് തുടങ്ങിയവര്‍ പ്രസംഗിക്കും.

vox_editor

Recent Posts

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

2 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 days ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

5 days ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

5 days ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

7 days ago

സ്നേഹത്തിലും സത്യത്തിലും അധിഷ്ഠിതമായ കൂട്ടായ്മ കെട്ടിപ്പടുക്കണം: പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്‍റെയും, വിശുദ്ധ പൗലോസിന്‍റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍…

7 days ago