
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ ഭദ്രാസന ദേവാലയമായ അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തിനു മുന്നില്‍ മാലിന്യം കുന്നുകൂടുന്നതായി പരാതി. വിവിധ സമയങ്ങളില്‍ ദിവ്യബലികളും, പ്രാര്‍ത്ഥനകളും നടക്കുന്ന ഞായറാഴ്ച ദിവസങ്ങളില്‍പോലും മാലിന്യം നായ്ക്കള്‍ റോഡില്‍ വലിച്ചിടുന്നതും പതിവാണ്.
കൂടാതെ, ഞായറാഴ്ചകളില്‍ മാലിന്യം നീക്കംചെയ്യപ്പെടൽ നടക്കാത്തതിനാല്‍ വലിയ ദുര്‍ഗന്ധവും ഉണ്ടാവുന്നതായി പള്ളി കമ്മറ്റി അംഗങ്ങള്‍ പരാതിപ്പെടുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ മുനിസിപ്പാലിറ്റിക്ക് നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് കമ്മറ്റി അംഗങ്ങള്‍ പറഞ്ഞു. പളളിക്ക് മുന്നിലെ മാലിന്യത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് പളളി കമ്മറ്റി.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.
View Comments
കത്തീഡ്രൽ പള്ളിയുടെ മുന്നിലുള്ള മലിനം നഗരസഭ പല തവണ മാറ്റിയിട്ടുള്ളതാണ്. അവസാനമായി ബഹു.ഫാ.അൽഫോൺസ് ലിഗോരി അച്ചൻ ചുമതല ഏറ്റതിനു ശേഷം ചെന്നു കാണുകയും മാലിന്യം മുഴുവൻ മാറ്റിയാൽ അവിടെ ചെടിച്ചട്ടിയിൽ ചെടികൾ വച്ച് പരിപാലിക്കാമോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. അതിന് മറുപടിയായി പള്ളിയിലെ സ്ഥാനമാനങ്ങൾ ഉള്ള ഒരംഗം 52 ചെടിച്ചട്ടികൾ പഴയ പള്ളി പരിസരത്ത് ഉണ്ടെന്നും അതിൽ ചെടി വച്ച് പരിപാലിക്കാമെന്നും പറയുകയുണ്ടായി. അതനുസരിച്ച് പരിസരത്തെ മാലിന്യം മുഴുവൻ നഗരസഭ മാറ്റി നിർഭാഗ്യമെന്നു പറയട്ടെ, മെഴുകുതിരി കത്തിയ മെഴുക് ആദ്യം നിക്ഷേപിച്ച് മാതൃക കാട്ടിയത് ഈ പറയുന്ന കത്തീഡ്രൽ ആണ്. അതോടൊപ്പം പള്ളി കുരിശ്ശടിയിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കാണുവാൻ സാധിക്കും. ആ സംവിധാനം ഞാൻ നേരിട്ട് പരിശോധിച്ചതാണ്. അന്നേ ദിവസം എന്റെ ഫോൺ നമ്പർ കൊടുത്തിരുന്നു. ആരെങ്കിലും മാലിന്യം നിക്ഷേപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുവാൻ, പക്ഷേ നാളിതുവരെ ഒരു വിളിയും എന്നെ തേടി വന്നിട്ടില്ല. നഗരസഭ മാത്രം വിചാരിച്ചാൽ ഇതിന് പരിഹാരം കാണുവാൻ കഴിയില്ല. നാട്ടുകാരുടെ സഹകരണം അനിവാര്യമാണ്. നിങ്ങൾ തയ്യാറാണോ ..... നഗരസഭ മുന്നിൽ ഉണ്ട്
ലിജോയ് എൽ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേസ് 11